ചരിത്രത്തിൽ ഇന്ന് ; ഇന്ദിരാ ആവാസ് യോജന പദ്ധതിയായി പ്രഖ്യാപിച്ചു

കോൺഗ്രസ്സ് കൊണ്ടുവരികയും, നരേന്ദ്രമോദി പേര് മാറ്റി തനിക്കാക്കുകയും ചെയ്ത അനേകം പദ്ധതികളിൽ ഒന്നിന്റെ കൂടി ഓർമ്മപ്പെടുത്തലിന്റെ ദിനമാണിന്ന്. 1996 ജനുവരിയിലെ ഇന്നത്തെ ദിവസമാണ് ഇന്ദിരാ ആവാസ് യോജന പദ്ധതി സ്വതന്ത്ര പദ്ധതിയാക്കി മാറ്റിയത്. 1985 ൽ രാജീവ് ഗാന്ധി അവതരിപ്പിച്ച ഈ പദ്ധതി റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി (RLEGP) യുടെ ഭാഗമായിട്ടായിരുന്നു നടപ്പിലാക്കിയിരുന്നത്. പിന്നീട് 1989ൽ ഇത് ജവഹർ റോസ്ഗാർ യോജന (JRY) യുടെ ഭാഗമായി മാറി. തുടർന്ന് 1996ൽ ആണ് ഇന്ദിരാ ആവാസ് യോജന സ്വതന്ത്ര പദ്ധതിയായി മാറിയത്. ഇന്ദിരയുടെ പേരിനെ പോലും ഭയപ്പെടുന്ന നരേന്ദ്രമോദി സർക്കാർ ഈ പദ്ധതിയുടെ പേര് മാറ്റുകയും പ്രധാനമന്ത്രി ആവാസ് യോജന (PMAY) എന്നാക്കി മാറ്റുകയും ചെയ്തു.
രാജ്യം നൽകുന്ന പരമോന്നത ബഹുമതികളായ ഭാരതരത്‌ന, പത്മ അവാർഡുകൾ മുതലായവ നിലവിൽ വന്നത് 1954 ജനുവരി 5ാം തിയ്യതിയാണ്. ഇന്ത്യൻ പാർലമെന്‌റിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് അവസാനിച്ചതും 1952ലെ ഇതേ ദിവസം തന്നെയാണ്. 1994ൽ കല്ലട ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുകയും 1969ൽ യു എസ് എസ് ആർ വീനസ് 1 വിക്ഷേപിക്കുകയും ചെയ്തു.

Related posts

Leave a Comment