ചരിത്രത്തിൽ ഇന്ന് ; ഇന്ത്യാ-പാകിസ്ഥാൻ പരസ്പരം ആണവായുധം ഉപയോ​ഗിക്കില്ലെന്ന കരാറിൽ ഒപ്പുവച്ചു

ആണവ രഹിത യുദ്ധക്കരാറിൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയും ഒപ്പുവെച്ച ദിവസമാണ് 1988 ഡിസംബർ 21. 1991 ജനുവരിയിൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു. ബാബാ ആറ്റോമിക് റിസർച്ച് സെന്റർ മുതലിങ്ങോട്ട് കോൺഗ്രസ്സ് സർക്കാറുകൾ നടപ്പിലാക്കിയ ഇടപെടലുകളിലൂടെയാണ് ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത്. ഇതോടെ ലോകത്തിലെ പ്രബല ആണവ ശക്തികളിലൊന്നായി ഇന്ത്യ മാറുകയായിരുന്നു.
സമാധാനപരമായ രാഷ്ട്രീയ ഇടപെടലുകളുടെ വക്താക്കളായാണ് ലോകം എല്ലാ കാലത്തും ഇന്ത്യയെ പരിഗണിച്ചിരുന്നത്. നിർബന്ധിതമാക്കപ്പെട്ട സാഹചര്യങ്ങളിൽ യുദ്ധങ്ങളിൽ രാജ്യം ഏർപ്പെട്ടിട്ടുണ്ടെങ്കിലും അനാവശ്യമായ യുദ്ധങ്ങൾക്ക് ഇതുവരെയുള്ള ഇന്ത്യയുടെ ഭരണാധികാരികൾ നേതൃത്വം നൽകിയിട്ടില്ല എന്നതും സവിശേഷതയാണ്. ഈ സാഹചര്യത്തിൽ തന്നെയാണ് എല്ലാ കാലത്തും സംഘർഷം നിലനിൽക്കുന്ന അയൽരാജ്യമായ പാക്കിസ്ഥാനുമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി യുദ്ധ സാഹചര്യങ്ങളിൽ ആണവായുധം പരസ്പരം ഉപയോഗിക്കുകയില്ല എന്ന കരാറിൽ ഒപ്പു വെച്ചത്. 1992 ജനുവരി മുതൽ ഇന്ത്യയും പാക്കിസഥാനും തങ്ങളുടെ സൈനിക, സിവിലിയൻ ആണവ സംബന്ധമായ സൗകര്യങ്ങളുടെ പട്ടിക പരസ്പരം കൈമാറുകയും ചെയ്യുന്നു.

Related posts

Leave a Comment