ദേശീയ കുറ്റാന്വേഷണ രംഗത്ത് കോൺഗ്രസ്സ് സർക്കാരിന്റെ സുപ്രധാനമായ സംഭാവന ഓർമ്മിക്കപ്പെടുന്ന ദിവസമാണിന്ന്. 2008 ഡിസംബർ മാസത്തിലെ ഇന്നത്തെ ദിവസമാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി രൂപീകരിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകൾ, പ്രത്യേകിച്ച് ഭീകര പ്രവർത്തന സ്വാഭാവമുള്ള കേസുകളാണ് എൻ ഐ എ യുടെ പരിധിയിൽ വരുന്നത്. സംസ്ഥാന സർക്കാറുകളുടെ അനുമതി ഇല്ലാതെ തന്നെ ഇത്തരം കേസുകളിൽ അന്വേഷണം എൻ ഐ എ യ്ക്ക് നേരിട്ട് നടത്താൻ സാധിക്കും. അതുകൊണ്ട് തന്നെ പ്രാദേശിക ഭരണകൂടങ്ങളുടെ താൽപര്യങ്ങളുടെ പുറത്ത് കുറ്റകൃത്യങ്ങൾ സംരക്ഷിക്കപ്പെടുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ സാധിക്കുന്നു.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് കുറ്റകൃത്യവും എൻ ഐ എ യ്ക്ക് അന്വേഷിക്കാം. ഭീകരപ്രർത്തനം, കള്ളക്കടത്ത്, കള്ളനോട്ട്, ആണവോർജ്ജ നിയമലംഘനം, അന്താരാഷ്ട്ര ഭീകര സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റ്, ആയുധങ്ങളുടെ ഉപയോഗം തുടങ്ങിയവയെല്ലാം എൻ ഐ എ യുടെ പരിധിയിൽ ഉൾപ്പെടുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം സുപ്രധാനമായ ഒരു സ്ഥാപനം രൂപീകരിക്കുന്നതിന് മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ തീരുമാനിച്ചത്.
കോഴിക്കോട് ഇരട്ട സ്ഫോടനം, ലഷ്കർ ഇ തോയ്ബ അംഗം തടിയന്റവിട നസീർ, സിമി ക്യാമ്പ്, പിണറായി വിജയൻ സർക്കാറിന്റെ കാലത്തെ പ്രമുഖർ ഉൾപ്പെട്ട 2020 ജൂണിലെ സ്വർണ്ണക്കടത്ത് മുതലായവയെല്ലാം എൻ ഐ എ അന്വേഷിക്കുന്ന കേരളത്തിലെ കേസുകളാണ്.
സ്വാതന്ത്ര്യസമരത്തിന്റെ ഗതി മാറ്റങ്ങളിൽ നിർണ്ണായകമായ പൂർണ്ണസ്വരാജ് എന്ന പ്രഖ്യാപനം കോൺഗ്രസ്സ് നടത്തിയത് 1929 ഡിസംബർ 31നാണ്.