ചരിത്രത്തിൽ ഇന്ന് ; അപ്സര ആണവ റിയാക്ടർ നെഹ്റു ഉദ്ഘാടനം ചെയ്തു

കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഘട്ടം ഘട്ടമായി നടത്തിയ അനവധിയായ ഇടപെടലുകളിലൂടെയാണ് ഇന്ത്യ ആണവ ശക്തിയായി മാറിയത്. ഇതിൽ പ്രധാനപ്പെട്ട ഒന്നിന്റെ ഓർമ്മദിനമാണ് ജനുവരി 20. രാജ്യത്തെ ആദ്യ ന്യൂക്ലിയർ റിയാക്ടർ അപ്‌സര ജവഹർലാൽ നെഹ്‌റു ഉദ്ഘാടനം ചെയ്തത് 1957ലെ ഇന്നത്തെ ദിവസമാണ്. ബോംബെയിലെ ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിലാണ് അപ്‌സര സ്ഥിതി ചെയ്യുന്നത്.
ഒരു മെഗാവാട്ട് ശക്തിയും 4.5 കി. ഗ്രാം ഭാരവുമാണ് അപ്‌സരയ്ക്കുള്ളത്. ന്യൂട്രോൺ ഭൗതികം, വികിരണ രസതന്ത്രം, ജീവശാസ്ത്രം മുതലായ മേഖലകളിലെ ഗവേഷണം, റേഡിയോ വികിരണ ക്ഷമതയുള്ള ഐസോടോപ്പുകളുടെ നിർമ്മാണം, ശാസ്ത്രജ്ഞന്മാരുടേയും എഞ്ചിനിയർമാരുടേയും പരിശീലനം മുതലായ വിവിധ ആവശ്യങ്ങൾക്കായി അപ്‌സരയെ ഉപയോഗപ്പെടുത്തുന്നു.
അപ്‌സര ആണവ റിയാക്ടറിന് ആ പേര് നൽകിയതും ജവഹർലാൽ നെഹ്‌റു തന്നെയാണ്. റിയാക്ടറിൽ നിന്ന് പുറപ്പെടുന്ന ഷെറെൻകോവ് വികിരണത്തിന്റെ നീല നിറം ഭാരത സങ്കൽപ്പത്തിലെ അപ്‌സരസ്സുകളുമായി താരതമ്യപ്പെടുത്തിയാണ് നെഹ്‌റു ഈ റിയാക്ടറിന് അപ്‌സര എന്ന പേര് നൽകിയത്.

അരുണാചൽ പ്രദേശിനെ കേന്ദ്ര ഭരണ പ്രദേശങ്ങമായി പ്രഖ്യാപിച്ചത് 1972 ജനുവരി 20നാണ്. ചൈനയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശങ്ങളുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് 1972ൽ കേന്ദ്രഭരണ പ്രദേശമായി അംഗീകരിച്ചത്. 1965 വരെ വിദേശകാര്യ മന്ത്രാലയവും അതിന് ശേഷം ആഭ്യന്തര മന്ത്രാലയവുമായിരുന്ന അരുണാചലിന്റെ ഭരണം നടത്തിയിരുന്നത്. 1986ൽ സ്റ്റേറ്റ് ഓഫ് അരുണാചൽ പ്രദേശ് ബിൽ പാർലമെന്റ് പാസ്സാക്കുകയും 1987 ഫെബ്രവരി 20 ന് ഇന്ത്യയിലെ 24ാമത്തെ സംസ്ഥാനമായി മാറുകയും ചെയ്തു

Related posts

Leave a Comment