ചരിത്രത്തിൽ ഇന്ന് ; അമർജവാൻ ജ്യോതി ഇന്ദിരാ​ഗാന്ധി രാജ്യത്തിന് സമർപ്പിച്ചു

കോൺഗ്രസ്സ് ഇന്ത്യൻ സൈന്യത്തിന് നൽകിയ ആദരവിന്റെയും നരേന്ദ്രമോദി ഇന്ത്യൻ സൈന്യത്തിന് നൽകിയ അനാദരവിന്റെയും ഓർമ്മദിനമാണ് ഇന്നത്തെ റിപ്പബ്ലിക് ദിനം. 1972 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യ-പാക് യുദ്ധത്തിൽ വീരചരമം പ്രാപിച്ച സൈനികരുടെ സ്മരണയ്ക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് കീഴിലായി അണയാത്ത അഗ്നിജ്വാലകളോട് കൂടിയ അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്. അരനൂറ്റാണ്ട് കാലം അണയാതെ ജ്വലിച്ച ആ അഗ്നിയെ നരേന്ദ്രമോദി സർക്കാർ അണച്ച്കളയുകയും, രാജ്യത്തിന്റെ അഭിമാനമായ അമർജവാൻ ജ്യോതി തകർത്ത് കളയുകയും ചെയ്തിരിക്കുന്നു.ഇന്ന് റിപ്പബ്ലിക് ദിനമാണ്. ഈ രാജ്യത്തെ ഓരോ പൗരന്റെയും സംരക്ഷണം ഉറപ്പ് വരുത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാജ്യത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നിന്റെ ഓർമ്മദിനം. ഒപ്പം നമ്മെ സംരക്ഷിക്കാനായി നമ്മൾ രൂപീകരിച്ച ഭരണ ഘടനയെ നമ്മൾ സംരക്ഷിക്കേണ്ട കാലം കൂടിയാണിത് എന്ന ഓർമ്മപ്പെടുത്തലും കൂടിയാണ് ഇന്നത്തെ ദിവസം.
1947 ആഗസ്റ്റ് 15 ന് സ്വതന്ത്രമായ ഭാരതത്തെ ജനാധിപത്യ-മേതേതരത്വ-സോഷ്യലിസ്റ്റ് രാജ്യമാക്കി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ്സ് ഭരണ ഘടനയ്ക്ക് രൂപം നൽകിയത്. 1950 ജനുവരി 26ന് ഭരണ ഘടന നിലവിൽ വന്നു. ഇതിന്റെ ഓർമ്മയ്ക്കാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. 1950 ജനുവരി 26 വരെ നിലവിലുണ്ടായിരുന്നത് ബ്രിട്ടീഷ് ഗവണ്മന്റ് നടപ്പിലാക്കിയ ഗവണ്മന്റ് ഓഫ് ഇന്ത്യ ആക്ട് ആയിരുന്നു. ഭരണ ഘടന അംഗീകരിക്കപ്പെട്ടതോടെ ഗവണ്മന്റ് ഓഫ് ഇന്ത്യ ആക്ട് അപ്രസക്തമാവുകയും ചെയ്തു.
ഇതോടൊപ്പ് തന്നെ അസോക സ്തംഭത്തെ രാജ്യത്തിന്റെ ദേശീയ ചിഹ്നമായി അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയപരമോ, മതപരമോ ആയ യാതൊരു വേർതിരിവുകളും സൃഷ്ടിക്കാത്ത സുന്ദരമായ സൃഷ്ടിയെ ദേശീയചിഹ്നമായി തെരഞ്ഞെടുത്ത കോൺഗ്രസ്സ് സർക്കാറിന്റെ മതേതരമനസ്സിനെ കൂടി ഈ സാഹചര്യത്തിൽ വിലയിരുത്തപ്പെടേണ്ടതാണ്.
മയിലിനെ ദേശീയ പക്ഷിയായി തെരഞ്ഞെടുത്തത് 1972 ജനുവരി 26നാണ്.

ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലെ സുവർണ്ണദിനം കൂടിയാണ് ഇന്ന്. സ്വാതന്ത്ര്യാനന്തര ഭാരത്തിൽ പണികഴിപ്പിച്ച ഏറ്റവും വലിയ റെയിൽവെ പ്രൊജക്ടായ കൊങ്കൺ പാത ഉദ്ഘാടനം ചെയ്തത് 1998 ജനുവരി 26നാണ്. ഇരുന്നൂറോളം പാലങ്ങളും 91 തുരങ്കളും ഉൾപ്പെടെ 740 കി. മി. ആണ് കൊങ്കൺ റെയിൽവേയുടെ ദൈർഘ്യം. 6.5 കി. മി. ദൂരമുള്ള കാർബുഡെ തുരങ്കമാണ് കൊങ്കണിലെ ഏറ്റവും വലിയ തുരങ്കം.

ദൂരദർശന്റെ മെട്രോ ചാനലുകൾ നിലവിൽ വന്നത് 1993 ജനുവരി 26നായിരുന്നു. ഇതോടെ ദൂരദർശൻ പ്രക്ഷേപണം കൂടുതൽ വൈവിധ്യപൂർണ്ണമാക്കപ്പെട്ടു.

Related posts

Leave a Comment