ചരിത്രത്തിൽ ഇന്ന് ; കാർഷിക വികസനം : കമാന്റ് ഏരിയ ഡവലപ്പ്മെന്റ് പ്രോ​ഗ്രാമിന് തുടക്കം കുറിച്ചു

കാർഷിക മേഖലയുടെ ഉയർച്ചയ്ക്ക് ജലസേചന പദ്ധതികളെ ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാക്കുവാനായി കോൺഗ്രസ്സ് സർക്കാർ തീരുമാനമെടുത്ത ദിവസമാണിന്ന്. 1974 ഡിസംബർ 11ാം തിയ്യതിയാണ് കമാന്റ് ഏരിയ ഡെവലപ്‌മെന്റ് പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടത്.
കനാലുകൾ മുഖേനയും മറ്റും ജലം എത്തിക്കുന്നതിന്റെ ഗുണപരമായ നേട്ടം ചെറുകിട കർഷകരെക്കാൾ കൂടുതൽ വൻകിട കർഷകർക്കായിരുന്നു ലഭിച്ചിരുന്നത്. ഈ പോരായ്മ പരിഹരിക്കുവാൻ വേണ്ടി ശക്തമായ ഇടപെടലുകൾ നടത്തുവാനും രാജ്യത്തിന്റെ എല്ലാമേഖലകളിലേക്കും ഇറിഗേഷൻ ജലം എത്തിക്കുവാനും കനാലുകൾക്ക് പുറമെ കൈക്കനാലുകൾ എന്ന ചെറിയ കനാലുകൾ രൂപീകരിക്കുവാനും സാധിച്ചു. കാർഷിക മേഖലയിൽ അവതരിപ്പിക്കപ്പെടുന്ന നൂതനമായ മറ്റങ്ങളെ പ്രത്യേകിച്ച് ഇറിഗേഷനുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങളെ കർഷകരിലെത്തിക്കാൻ ശാസ്ത്രീയമായ അവബോധന പദ്ധതികളും കമാന്റ് ഏരിയ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തപ്പെട്ടു. കനാലുകളിലെ ചോർച്ചകളും മറ്റും അടയ്ക്കുവാനും വെള്ളം പാഴാവുന്നത് തടയുവാനുമുള്ള പദ്ധതികളും ഇതിന്റെ ഭാഗമായി നിലവിൽ വന്നു.
രാജ്യത്തിന്റെ കാർഷിക മേഖലയുടെ അഭിവൃദ്ധി ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. കമാന്റ് ഏരിയ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ഉൾപ്പെടെയുള്ള അനവധിയായ പദ്ധതികളെ ശാസ്ത്രീയമായി അവതരിപ്പിക്കുകയും, യാഥാർത്ഥ്യമാക്കുകയും ചെയ്ത കോൺഗ്രസ്സ് സർക്കാറുകളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളുടെ മാത്രം നേട്ടമാണ് കാർഷിക മേഖല ഇന്ന് കാണുന്ന അഭിവൃദ്ധിക്ക് കാരണം.

Related posts

Leave a Comment