കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് ; ഒറ്റയാൾ പോരാട്ടം നടത്തിയ മുൻ സിപിഎം നേതാവിനെ കാണ്മാനില്ല

തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് എതിരെ സി.പി.എമ്മിൽ നിന്ന് പോരാടി അച്ചടക്ക നടപടി നേരിട്ട പ്രവർത്തകൻ സുജേഷ് കണ്ണാട്ടിനെ കാണാതായി. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. സുജേഷിന് നാട്ടിൽ ഭീഷണി നിലനിന്നിരുന്നു. തൃശൂർ മാടായിക്കോണം സി.പി.എം ബ്രാഞ്ച് അംഗമായിരുന്നു സുജേഷ് കണ്ണാട്ട്. വായ്പ തട്ടിപ്പിന് എതിരെ കരുവന്നൂർ സഹകരണ ബാങ്കിന് മുമ്പിൽ ഒറ്റയാൻ സമരം നടത്തിയിരുന്നു. പാർട്ടിയ്ക്ക് അനഭിമതനായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ പ്രതികൾക്കെതിരെ തെളിവുകൾ അക്കമിട്ട് നിരത്തിയതും സുജേഷായിരുന്നു. മാധ്യമങ്ങൾക്കു മുമ്പിൽ പരസ്യമായി വായ്പ തട്ടിപ്പിനെതിരെ രംഗത്തുവന്നു. പാർട്ടി അംഗത്വം തിരിച്ചുകിട്ടാൻ അപ്പീൽ നൽകി കാത്തിരിക്കുയായിരുന്നു. ഇതിനിടെയാണ്, സുജേഷിന്റെ തിരോധാനം. കാറിലാണ് പോയിട്ടുള്ളത്. അവസാന ടവർ ലൊക്കേഷൻ കണ്ണൂർ ജില്ലയാണ്. ഇന്നു ഫോൺ ഓൺ ചെയ്തിട്ടില്ല. ഇന്നലെ രാത്രി ഫോൺ ഓണായപ്പോഴുള്ള ടവർ ലൊക്കേഷനാണ് കണ്ണൂർ.

Related posts

Leave a Comment