നാലുപേർ പാർട്ടി വിട്ടു പോയാൽ വരുന്നത് നാലായിരം പേർ കോൺഗ്രസിലേക്ക് വന്നുചേരും ; സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം : കെ. സുധാകരൻ എം.പി

കൊച്ചി : എറണാകുളത്ത് ആയിരത്തിലേറെ പേർ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് കോൺഗ്രസിൽ അംഗത്വം എടുത്തു.കെ. പി സി സി പ്രസിഡന്റ് കെ സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. എന്നാൽ ഇതെല്ലാം തകരുമെന്ന് പറഞ്ഞപ്പോഴും 75 വർഷം കാലം നമ്മുടെ രാജ്യത്തെ ചേർത്ത് പിടിച്ച് ലോകത്തിന്റെ മുൻപിൽ ഒരു ശക്‌തി ആയി നിർത്തിയത് കോൺഗ്രസ് എന്ന വലിയ പ്രസ്ഥാനം ഉള്ളത് കൊണ്ടാണ്. കോൺഗ്രസ് പടുത്തുയർത്തിയ ഈ രാജ്യത്ത് ഇപ്പോൾ നരേന്ദ്ര മോഡി കാർന്ന് തിന്ന് ഓരോന്നായി വിൽക്കുന്നു എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കെ സുധാകരൻ പറഞ്ഞു.നാല് പേർ പാർട്ടി വിട്ടു പോയാൽ വരുന്നത് നാലായിരം പേർ കോൺഗ്രസിലേക്ക് വന്നുചേരും. പോയ ആളുകൾ ആവട്ടെ ഒറ്റയാൻ പോയ പോലെ ഒരു നക്കി പൂച്ച പോലും കുടയില്ലാതെ പോയി എന്ന് കെ സുധാകരൻ പരിഹസിച്ചു.ഒരു ചെറിയ തുരത്ത് പോലുള്ള സി.പി എംആണ് പറയുന്നത് ദേശീയതലത്തിൽ കോൺഗ്രസിനോട് കൂട്ടുകൂടില്ലെന്ന്. ഒരു ചിറകറ്റ പ്രസ്ഥാനം മാത്രം ആണ് സിപിഎം കെ സുധാകരൻ പറഞ്ഞു.പഞ്ചപുച്ഛമടക്കി മൗനം മാത്രം ഭൂഷണം എന്ന് പറഞ്ഞു നിൽക്കുന്ന സിപിഐ. ഏകാധിപത്യം അല്ല കോൺഗ്രസിലെന്നും ജനാധിപത്യം മൂല്യങ്ങൾ മാത്രം ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

Related posts

Leave a Comment