സമരത്തിനിടക്ക് ജോജു ഇടിച്ച് കയറി വന്നത് യാഥർശ്ചികമെന്ന് ധരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി ; താരത്തിന്റെ രാഷ്ട്രീയ അജണ്ട സാമൂഹികമാധ്യമങ്ങൾ തുറന്ന് കാട്ടുന്നു

കൊച്ചി: ഇന്ധന വില വർധയ്‌ക്കെതിരെ ജനപിന്തുണയോടെ കോൺഗ്രസ് നേതൃത്വത്തിൽ എറണാകുളം വൈറ്റിലയിൽ നടത്തിയ വഴി തടയൽ സമരത്തിനിടയിൽ നടൻ ജോജു ജോർജ്ജ് ഉണ്ടാക്കിയ തർക്കം കൃത്യമായ രാഷ്ട്രീയ ലക്ഷ്യമോടെയെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഉപതെരഞ്ഞെടുപ്പിൽ നടൻ വിനായകന്റെ ഡിവിഷനിൽ എൽഡിഎഫ് നേടിയ വിജയത്തിൽ പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നടൻ ജോജു ജോർജും എത്തി. ഇലത്താളം കൊട്ടി ഉന്മാദിയായാണ് ജോജു ആഹ്ലാദം പ്രകടിപ്പിച്ചത്. കോൺ​ഗ്രസ് സമരം പൊളിച്ച് പ്രസ്ഥാനത്തെ താറടിച്ചു കാണിക്കാനുളള ജോജുവിന്റെ കുശാ​ഗ്ര ബുദ്ധിയുടെ ഭാ​ഗമായാണ് പൊതുവഴിയിൽ അരങ്ങേറിയ പൊറോട്ട് നാടകം എന്ന് ഇതിനോടകം വ്യക്തമായി. പെട്രോൾവിലവർധനവിനെതിരെ ജനങ്ങൾക്കായി സമാധാനപരമായി സമരം ചെയ്യുന്ന കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ആക്രോശിക്കുകയും, അസഭ്യവർഷവുമായി അവരിലേക്ക് ഇടിച്ചുകയറുകയും ചെയ്താൽ സർക്കാരിന്റെ പ്രീതി കൈവരിച്ച് വിലസാമെന്ന് ധരിച്ചാണ് കഴിഞ്ഞതെല്ലാം കാട്ടികൂട്ടിയതെന്ന് ഇതിനോടകം വ്യക്തം.

കോൺ​ഗ്രസ് സമരത്തിനിടക്ക് ഇടിച്ചുകയറി നാടകീയ രം​ഗങ്ങൾ അഭിനയിച്ച് ഫലിപ്പിച്ച് ജോജു ശ്രമിച്ചത് മാധ്യമ ശ്രദ്ധപിടിച്ചു പറ്റി സമരം അവതാളത്തിലാക്കാനായിരുന്നെങ്കിലും പ്രഹസനം കയ്യാങ്കളിയിൽ കലാശിക്കുമെന്ന് ബോധ്യമായതോടെ താരം പെട്ടെന്ന് തന്നെ സ്ഥലംകാലിയാക്കുകയായിരുന്നു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടിയുളള ജോജുവിന്റെ അസഭ്യവർഷമുൾപ്പടെ ഏറ്റെടുക്കാൻ നേരത്തേ തന്നെ സജ്ജമായിരുന്ന ഇടത് സർക്കാരിന്റെ സൈബർ സഖാക്കൾ നിക്ഷ്പക്ഷ കുപ്പായമണിഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ ജോജുവിന് പിന്തുണയർപ്പിച്ച് എത്തിയതോടെ കോൺ​ഗ്രസ് പ്രസ്ഥാനത്തെ പ്രതിരോധത്തിലാക്കാമെന്ന് ധരിച്ചെങ്കിലും സംഭവത്തിൽ വിവിധ മാധ്യമങ്ങൾ പൊതുജനാഭിപ്രായം തേടി രം​ഗത്ത് വന്നതോടെ സമരം നിഷ്പ്രഭമാക്കാമെന്ന് ധരിച്ച ജോജുവിന്റെയും ഇടത് പ്രവർത്തകരുടെയും സ്വപ്നം ചീട്ട്കൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു.

പെട്രോൾ വിലവർധനവിനാൽ ജീവിതം തന്നെ വഴിമുട്ടിയ ഓട്ടോറിക്ഷ, ചെറു ചരക്ക് കടത്ത് വാഹന ഡ്രൈവർമാർ ഉൾപ്പടെ സമരത്തെ അനുകൂലിച്ച് പറഞ്ഞതിപ്രകാരമായിരുന്നു.

‘എല്ലാവർക്കും വേണ്ടിയാണ് സമരം, സമരത്തെ അനുകൂലിക്കുന്നു, അല്പ നേരം ​ഗതാ​ഗതം സ്തംഭിപ്പിച്ചാലും നല്ലൊരു കാര്യമാണ് കോൺ​ഗ്രസ് ചെയ്യുന്നത്’

ജോജു ഇങ്ങനെ അഭിനയം തുടരുകയാണെങ്കിൽ ഉടനെ ഒരവാർഡ് ലഭിച്ചേക്കും എന്നത് സംശയലേശമന്യേ അനുമാനിക്കാവുന്നതാണ്.

Related posts

Leave a Comment