കേരള സർവകലാശാല സെനറ്റിലേക്ക് സി ആർ മഹേഷ് എംഎൽഎ നൽകിയ നാമനിർദേശപത്രിക വൈസ് ചാൻസലർ അംഗീകരിച്ചു

തിരുവനന്തപുരം : കേരള സർവകലാശാല സെനറ്റിലേക്ക് സി. ആർ. മഹേഷ് എംഎൽഎ നൽകിയ നാമനിർദേശപത്രിക വൈസ് ചാൻസലർ അംഗീകരിച്ചു.ഇലക്ഷൻ സ്റ്റാറ്റ്യൂട്ടിലെ വ്യവസ്ഥകളിൽ ഉൾപ്പെടാത്ത സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എംഎൽഎയുടെ നാമനിർദേശപത്രിക തള്ളിയ റജിസ്ട്രാറുടെ നടപടി തെറ്റാണെന്ന് ഹൈക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു.ഹൈക്കോടതി നിർദേശപ്രകാരം ഹിയറിങ് നടത്തിയ വിസി പത്രിക സ്വീകരിക്കാൻ ഉത്തരവിട്ടു.നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലം സംബന്ധിച്ചു ഹൈക്കോടതി നടത്തിയിട്ടുള്ള നിരീക്ഷണം ഉൾപ്പെടെ സമാനമായ ഒട്ടേറെ വിധിന്യായങ്ങൾ ഹിയറിങ് വേളയിൽ വിസിയുടെ പരിഗണനയ്ക്കായി ഹാജരാക്കിയിരുന്നു.

Related posts

Leave a Comment