പറയാനുള്ളത്- ഷീജ ആവണി ; കവിത

പുല്ല്


ആർദ്രമായ് പെയ്തൊരാ
ആദ്യ മഴ
നനുത്ത വിരലുകൾ കൊണ്ടു
തന്ന നിർവൃതി
പക്ഷെ…
ഇന്ന് നീയെന്റെ പ്രാണനും കൂടി
പിഴുതെറിയുന്നു.

കുളം

വറ്റി വരണ്ട അടിത്തട്ടില്ലാതെ
നിറവിന്റെ നിർവൃതിയിലാണിപ്പോൾ
പക്ഷെ…
നിറയുന്നത് ചോര മണക്കുന്ന
കലക്ക വെള്ളം

മഴ

പുല്ലിനും കുളത്തിനും
‘നിർവൃതി’ യുടെ അവസാന വാക്കായിരുന്നു
ആരോ ചെയ്ത തെറ്റിന്
ആർത്തലച്ചു പെയ്യാനല്ലാതെ
വിറങ്ങലിച്ച വിരലുകൾ കൊണ്ടു
തഴുകവതെങ്ങിനെ.

            

Related posts

Leave a Comment