മയിലിനെ കറിവെക്കാൻ ദുബായിലേക്ക് ; ദേശീയത ഉയർത്തി കാണിച്ച് ഫിറോസ് ചുട്ടിപ്പാറക്കെെതിരെ വിമർശനം

സമൂഹമാധ്യമങ്ങളിൽരുചികൂട്ടുകളുടെ പുത്തൻ പരീക്ഷങ്ങളുമായി ശ്രദ്ധേയേനായ യൂട്യൂബറാണ് പാലക്കാട് സ്വദേശി ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഫിറോസിന്റെ പുതിയ വീഡിയോയ്ക്ക് രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയിൽ മയിലിനെ കറിവയ്ക്കാൻ ദുബായിലേക്ക് പോകുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. ഇതാണ് വിമർശനത്തിന് ഇടയാക്കിയത്.ദേശീയത ഉയർത്തി ഫിറോസിനെതിരെ വിമർശനവുമായി നിരവധി കമന്റുകളാണ് എത്തിയത്. ഇന്ത്യയിൽ മയിലിനെ തൊടാൻ പറ്റില്ലെന്നും അതിനാലാണ് ദുബായിലേക്ക് പോകുന്നതെന്ന് ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാനായി മയിലിനെ കിട്ടുമെന്ന് വീഡിയോയിൽ പറയുന്നു. നിരവധിപേർ ഇതിനെ എതിർത്ത് സാമൂഹികമാധ്യമങ്ങളിൽ രം​ഗത്തെത്തിയിരുന്നു. എന്നാൽ ട്രോളുകളിൽ ഉൾപ്പടെ വലിയൊരു ശതമാനം ആളുകൾ ഇതിനെ പിന്തുണക്കുന്നുണ്ട്.

ബിജെപി നേതാവ് ശശികല ഉൾപ്പടെ ഫിറോസിനെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ ഫിറോസിനെ പിന്തുണക്കുന്നവരും ഏറെയാണ്. പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു, എന്നും എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്നിങ്ങനെയും നിരവധി പേരാണ് ഫിറോസിന് പിന്തുണയുമായി വരുന്നത്.ദേശീയ പക്ഷിയെ കറി വെക്കുന്നത് നല്ലതല്ല, ബാർബിക്യൂ ആണ് നല്ലത്, അയ്യോ മയിലിനെ കറിവെക്കരുതേ രാജ്യത്തെ അപമാനിക്കരുതേ ചുട്ടാൽ പോരേ ഇക്കാ തുടങ്ങീ തമാശരൂപേണയുളള നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

Related posts

Leave a Comment