രാജ്മോഹന്‍ ഉണ്ണിത്താനെതിരേ മോശം പെരുമാറ്റംഃ രണ്ടു പേര്‍ക്കു സസ്പെന്‍ഷന്‍

തിരുവനന്തപുരംഃ കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താനെതിരേ ഈ മാസം ഏഴിന് മാവേലി എക്സ്പ്രസ് ട്രെയ്‌നില്‍ വച്ചു അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചു. പത്മരാജന്‍ ഐങ്ങോത്ത്, അനില്‍ വാഴുന്നോറടി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇരുവരും കാട്ടിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് കാരണംകാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ വിശദീകരിച്ച് ഒരാഴ്ചയ്ക്കകം രേഖാമൂലം മറുപടി നല്‍കണം. ഇല്ലെങ്കില്‍ വിശദീകരണമില്ലെന്ന നിഗമനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്..

Related posts

Leave a Comment