മത്സ്യത്തൊഴിലാളി കോൺ​ഗ്രസ് പ്രസിഡന്റായി പ്രതാപൻ തുടരും


ന്യൂഡൽഹി: മത്സ്യത്തൊഴിലാളി കോൺ​ഗ്രസ് പ്രസിഡന്റായി ടി.എൻ. പ്രതാപൻ എംപിയെ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി വീണ്ടും നിയോ​ഗിച്ചു . പുനഃസംഘടനയുടെ ഭാ​ഗമായി ചില നേതാക്കളെ ഭാരവാഹി സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. പുതിയ ഭാരവാഹികളുടെ പട്ടിക വൈകാതെ സോണിയാ ​ഗാന്ധിക്കു നൽകുമെന്ന് പ്രതാപൻ പറഞ്ഞു. പ്രളയ ദുരിതം നേരിടുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഊർജിത ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment