വീട്ടിൽ മൊത്തം അഞ്ച് അംഗങ്ങൾ; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി ജെ പി സ്ഥാനാർഥിക്ക് കിട്ടിയതാകട്ടെ ‘ഒരു വോട്ട്’; ബിജെപിയെ ട്രോളി സമൂഹ മാധ്യമങ്ങൾ

തമിഴ്നാട്: തമിഴ്നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിക്ക് ഫലം പുറത്തു വന്നപ്പോൾ കിട്ടിയത് ഒരു വോട്ട്! സ്ഥാനാർത്ഥിയായ ഡി.കാർത്തിക് കോയമ്പത്തൂർ ജില്ലയിലെ പെരിയനായ്ക്കൻപാളയം യൂണിയൻ വാർഡിലേക്കാണ് മത്സരിച്ചത്. തന്റെ കുടുംബത്തിൽ അഞ്ച് അംഗങ്ങളുണ്ടെങ്കിലും ‘ഒരു വോട്ട്’ മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പ് ഫലം പ്രവർത്തകർക്കിടയിൽ ചർച്ച ആയതിനു പിന്നാലെ ആണ് ബിജെപിയെ ട്രോളി സമൂഹ മാധ്യമങ്ങൾ രംഗത്ത് വന്നത്.

വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും, #Single_Vote_BJP എന്ന പരിഹാസത്തോടെ ട്വിറ്ററിൽ ട്രെൻഡുചെയ്യുകയും ചെയ്തു.

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി ഇങ്ങനെ ട്വീറ്റ് ചെയ്തു, “തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചു. മറ്റുള്ളവർക്ക് വോട്ടുചെയ്യാൻ തീരുമാനിച്ച അദ്ദേഹത്തിന്റെ വീട്ടിലെ മറ്റ് നാല് വോട്ടർമാരിൽ അഭിമാനിക്കുന്നു.”

പിന്നാലെ കോൺഗ്രസ് നേതാവ് അശോക് കുമാർ അഭിപ്രായപെട്ടതാകട്ടെ ഇങ്ങനെ, “അഞ്ച് അംഗങ്ങൾ അദ്ദേഹത്തിന്റെ കുടുംബമാണ്, വാർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിക്ക് കോയമ്പത്തൂരിൽ ഒരു വോട്ട് ലഭിച്ചു!” ഇങ്ങനെയാണ് തമിഴ്‌നാട്, ബിജെപിയെ കൈകാര്യം ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാർത്തിക് പുറത്തിറക്കിയ പോസ്റ്ററുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കാർത്തിക് ഉൾപ്പടെ മറ്റ് ഏഴ് നേതാക്കളുടെ ഛായാചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്നും മറ്റൊരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു. ഇതിനു പിന്നാലെ നിരവധി ട്വീറ്റുകളുടെ കുത്തൊഴുക്കായിരുന്നു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 6, 9 തീയതികളിൽ ആണ് നടന്നത്. ആകെ 27, 003 തദ്ദേശ സ്വയംഭരണ വാർഡുകളിലായി 79,433 സ്ഥാനാർത്ഥികൾ മത്സരിച്ചു.

Related posts

Leave a Comment