ജപ്പാന്‍ മിഴിയടച്ചു, ഇനി പാരീസ് 2024

ടോക്കിയോഃ രണ്ടാഴ്ച നീണ്ട ഇരവുപകലുകള്‍ ലയിച്ചൊന്നായ ജാപ്പാനില്‍ മുപ്പത്തിരണ്ടാമത് ഒളിംപിക് കായിക മാമാങ്കം മിഴിടയച്ചു. ഉദയ സൂര്യന്‍റെ നാട്ടില്‍ നിന്ന് കായിക താരങ്ങള്‍ മടങ്ങിത്തുടങ്ങി. ഇന്നു വൈകുന്നേരം വെടിക്കെട്ടോടെ നടന്ന സമാപന ചടങ്ങില്‍ മുപ്പത്തിരണ്ടാമത് ഒളിംപിക്സ് ഔദ്യോഗികമായി പരിസമാപ്തിയിലെത്തിയെന്ന് ഇന്‍റര്‍ നാഷണല്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാഷ് പ്രഖ്യാപിച്ചു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കപ്പുറം അടുത്ത ഒളിംപിക്സിനെ വരവേല്‍ക്കാന്‍ ഫ്രാന്‍സിന്‍റെ തലസ്ഥാനം പാരീസ് ഒരുക്കം തുടങ്ങി.

കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സാണ് കോവിഡ് മാഹാമാരി മൂലം ഒരു വര്‍ഷം വൈകി പൂര്‍ത്തിയാക്കിയത്. എന്നാല്‍ നഷ്ടമായ ഒരു വര്‍ഷം അടുത്ത ഒളിംപിക്സില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. നാലു വര്‍ഷത്തെ ഇടവേളയിലാണ് ഒളിംപിക്സ്.

“മുപ്പത്തിരണ്ടാമത് ഒളിംപിക്സ് സമാപിച്ചതായി പ്രഖ്യാപിക്കുന്നു. ആചാരപ്രകാരം ഇനി പാരീസില്‍ കാണാമെന്ന് യുവാക്കളോട് ഉറപ്പ് നല്‍കുന്നു മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ഫ്രാന്‍സ് തലസ്ഥാനനഗരത്തില്‍ നമുക്ക് മുപ്പത്തിമൂന്നാമത്തെ ഒളിംപിക്സ് ആഘോഷമാക്കാം.” ഫ്രാന്‍സ് ഒളിംപിക്സ് അസോസിയേഷനു പതാക കൈമാറി, തോമസ് ബാഷ് പ്രഖ്യാപിച്ചു.

205 രാജ്യങ്ങളും അഭയാര്‍ഥികളും പങ്കെടുത്ത ടോക്കിയോ ഒളിംപിക്സില്‍ 93 രാജ്യങ്ങള്‍ മെഡല്‍ നേടി. 39 സ്വര്‍ണം, 41 വെള്ളി, 33വെങ്കലം എന്നിവയടക്കം 113 മെഡലുകള്‍ നേടിയ അമേരിക്കയാണ് മെഡല്‍പ്പട്ടികയില്‍ ഒന്നാമത്. യഥാക്രമം 38,32,18-88 എന്നിവയോടെ ചൈന രണ്ടാമതും 27.14, 17-58 എന്നിവയോടെ ആതിഥേയര്‍ മൂന്നാം സ്ഥാനത്തുമെത്തി. 1 സ്വര്‍ണം, 2 വെള്ളി, 3വെങ്കലം നേടിയ ഇന്ത്യ മെഡല്‍പട്ടികയില്‍ 48 ാം സ്ഥാനത്താണ്.

Related posts

Leave a Comment