ടി ജെ സനീഷ്‌ കുമാർ ജോസഫ്‌ എം എൽ എക്ക്‌ സ്വീകരണം നൽകി

ജി സി സിയി തൃശൂർ ജില്ലാ ഒ ഐ സി സി, ഇൻകാസ്‌ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ചാലക്കുടി എം എൽ എ ടി ജെ സനീഷ്‌ കുമാർ ജോസഫിന്‌ സ്വീകരണം നൽകി. ചാലക്കുടി മണ്ഡലത്തിലും, തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ച്‌ സനീഷ്‌ കുമാർ ജോസഫ്‌ എം എൽ എയുടെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കും വികസനോന്മുഖ പദ്ധതികൾക്കും‌ യോഗം അഭിനന്ദങ്ങൾ അറിയിച്ചു.

ഓൺലൈനായി സംഘടിപ്പിച്ച അനുമോദനയോഗം തൃശൂർ ഡി സി സി പ്രസിഡന്റ്‌ എം പി വിൻസന്റ്‌ ഉദ്ഘാടനം ചെയ്തു. ഇൻകാസ്‌, ഒ ഐ സി സി‌ തൃശൂർ ജില്ലാ ജി സി സി കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എൻ പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

തൃശൂർ ഡി സി സി ജനറൽ സെക്രട്ടറിമാരായ രവി ജോസ്‌ താണിക്കൽ, സജി പോൾ മാടശ്ശേരി, കോഡിനേഷൻ കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ സുരേഷ്‌ ശങ്കർ, ജി സി സിയിലെ ഇൻകാസ്‌, ഒ ഐ സി സി നേതാക്കളായ ടി എ രവീന്ദ്രൻ, സുഭാഷ്‌ ചന്ദ്രബോസ്‌, ഷാജി മോഹൻ, നസീർ മുറ്റിച്ചൂർ, നസീർ തിരുവത്ര, ആന്റോ വാഴപ്പുള്ളി, ബെന്നി വാടാനപ്പള്ളി, ബി പവിത്രൻ അഞ്ചങ്ങാടി, നാസർ വലപ്പാട്‌, രതീഷ്‌ ഇരട്ടപ്പുഴ, ഷാന്റി തോമസ്‌, ആന്റോ അബ്രഹാം, നാസർ അൽ ദാന, മാള മുഹിയദ്ധീൻ ഹാജി, എൻ എ ഹസ്സൻ തുടങ്ങിയവർ പ്രസംഗിച്ചു.

കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ കെ എം അബ്ദുൽ മനാഫ്‌ സ്വാഗതവും, റിയാസ്‌ ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.

Related posts

Leave a Comment