Thiruvananthapuram
ടൈറ്റാനിയം സഹകരണ സംഘത്തിൽ അഴിമതി, ജീവനക്കാരനെതിരെ നടപടി
തിരുവനന്തപുരം: ടൈറ്റാനിയം സഹകരണ സംഘത്തിലെ അഴിമതിയിൽ ജീവനക്കാരനെതിരെ നടപടി. സഹകരണ സംഘം ജീവനക്കാരനായ അരുൺ ഗോപിയെയാണ് സസ്പെൻഡ് ചെയ്തത്.
മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ അരുൺ ഗോപി സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന് പുറമേ, സഹകരണ സംഘം വഴി ടൈറ്റാനിയം കമ്പനിയിൽ താല്ക്കാലിക ജീവനക്കാരായി ജോലിയ്ക്ക് കയറുന്നവരുടെ PF, ESI വിഹിതം വർഷങ്ങളായി അടയ്ക്കാതെ ക്രമക്കേട് നടത്തിയത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Kerala
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച യെല്ലോ അലേർട്ട് നൽകിയത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മൂന്ന് ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. അതിനിടെ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
Kerala
പി വി അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: പി വി അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.യു ഡി എഫിനുള്ള അദ്ദേഹത്തിന്റെ പിന്തുണ നല്ല കാര്യമാണെന്നും അന്‍വറിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം നേരത്തേ പറഞ്ഞതാണെന്നും വി ഡി സതീശൻ പറഞ്ഞു.
പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശനോട് നേരത്തേ നടത്തിയ അഴിമതിയാരോപണത്തിന് മാപ്പു പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് വി ഡി സതീശനും മാപ്പ് സ്വീകരിക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെയും ഉപചാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഈ ഉപചാപകസംഘമായിരുന്നെന്നും എല്ലാം ചെയ്യിച്ചത് സി പി എം ആണെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം അന്‍വറിന്റെ യു ഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്നും പാര്‍ട്ടിയും മുന്നണിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വയനാട്ടില്‍ ഡി സി സി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണനും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും എവിടെയാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thiruvananthapuram
ഗോപൻ സാമിയുടെ ദുരൂഹ സമാധി; കല്ലറ ഉടൻ പൊളിക്കില്ല, സ്ഥലത്ത് വലിയ പ്രതിഷേധം
നെയ്യാറ്റിൻകരയിലെ ഗോപൻ സാമിയുടെ ദുരൂഹ മരണത്തിൽ സമാധിയെന്ന പേരിൽ നിർമിച്ച കോൺക്രീറ്റ് ല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനം. സബ് കലക്ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിൽ കല്ലറ പൊളിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘർഷ സാധ്യത ഉടലെടുത്തതോടെയാണ് കല്ലറ ഉടൻ പൊളിക്കേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ നടപടി ക്രമങ്ങൾ നിർത്തിവെയ്ക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകി. വ്യാഴാഴ്ച രാവിലെയാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമി മരിച്ചത്. ‘ഗോപൻ സ്വാമി സമാധിയായി’ എന്ന പോസ്റ്റർ മക്കൾ വീടിനു സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണു നാട്ടുകാർ വിവരമറിയുന്നത്. എന്നാൽ ഗോപൻ സ്വാമിയുടേത് കൊലപാതകമാണെന്നാണു നാട്ടുകാരുടെ ആരോപണം.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured12 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login