തിരുരങ്ങാടി മുന്‍സിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പകല്‍പ്പന്തം സംഘടിപ്പിച്ചു

തിരൂരങ്ങാടി : വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും സര്‍ക്കാര്‍ തണലിലെ സിപിഎം ഡിവൈഎഫ്‌ഐ അധോലോക മാഫിയക്കുമെതിരെ തിരുരങ്ങാടി മുന്‍സിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പകല്‍പ്പന്തം ചെമ്മാട് വെച്ച് നടന്നു.മുന്‍സിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിജീഷ് തയ്യില്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ പക്കല്‍പ്പന്തം പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പി കെ അബ്ദുള്‍ അസീസ് ഉല്‍ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സൂജിനി, സോന, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ടി. റസാഖ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു. രതീഷ്, റഹൂഫ്, ഷിജു, വി.വി നിസാം, സാദിഖ്, മുജീബ്, നിസാം, നൂഹ് എന്നിവര്‍ പങ്കടുത്തു.

Related posts

Leave a Comment