പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ചു

തിരൂര്‍:പെട്രോള്‍, ഡീസല്‍,പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി തിരൂരിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ഒപ്പുശേഖരണം നടത്തി . തിരൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന മണ്ഡലതല ഉല്‍ഘാടനം തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാനും ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമായ രാമന്‍കുട്ടി പാങ്ങാട്ട് നിര്‍വഹിച്ചു. യാസര്‍ പയ്യോളി അദ്ധ്യക്ഷത വഹിച്ചു .യാസര്‍ പൊട്ടച്ചോല ,നൗഷാദ് പരന്നേക്കാട് ,സി.വി .വിമല്‍ കുമാര്‍ ,അഡ്വ: സബീന, അബ്ദുള്ളകുട്ടി അമ്മേങ്ങര, തറമ്മല്‍ മുഹമ്മദ്കുട്ടി നിസാര്‍ കിഴക്കാം കുന്നത്ത്, ഷറഫുദ്ധീന്‍ കണ്ടാത്തിയില്‍, സൈനുദ്ധീന്‍ ,ഇ.കെ, അഡ്വ: രതീഷ് കൃഷ്ണ ,കുഞ്ഞീതു.സി, നാസര്‍ പൊറൂര്‍ ,ഷിഹാബ് തിരൂര്‍ ,യൂസഫ് തറമ്മല്‍ ഷമീര്‍ബാബു, സുരേഷ് ബാബു കിഴക്കാത്ത്, അബ്ദുസമദ് .എം .കെ , ഷിജിന്‍ എണ്ണാഴി ,വിജയകുമാര്‍. കെ,സി.വി.ജയേഷ് , അറഫാത്ത് കിഴക്കുമ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment