യൂത്ത് കോണ്‍ഗ്രസ് തിരൂരില്‍ പകല്‍പന്തം സംഘടിപ്പിച്ചു

തിരൂര്‍ : വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ വര്‍ധിച്ചു വരുന്ന ബാല പീഡനത്തില്‍ നിസ്സംഗ ഭാവം പുലര്‍ത്തുകയും പ്രതികളെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് തിരൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി തിരൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ‘പകല്‍ പന്തം’ സമര പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ഇപി രാജീവ് ഉദ്ഘാടനം ചെയ്തു. തിരൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എംടി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.തിരൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിഷാദ് വെളിയമ്പാട്ട് സ്വാഗതമാശംസിച്ചു .ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാമന്‍കുട്ടി ,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജന.സെക്രട്ടറി ജംഷീര്‍ പാറയില്‍,അഡ്വ.സുബൈര്‍ മുല്ലഞ്ചേരി,തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് യാസര്‍ പയ്യോളി ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റാഫി വളവന്നൂര്‍,അഷറഫ് ആളത്തില്‍ ,ഷബീര്‍ നെല്ലിയാളി,രതീഷ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു ,ഷാജു മഠത്തില്‍,സാഹിര്‍ മാഷ് ,ഹുസ്സൈന്‍,ദിലീപ് ,താജു,മുസഫര്‍,മാക്കു,ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment