തിരൂരില്‍ കരുണാകരന്‍ അനുസ്മരണം

തിരൂര്‍ : ലീഡര്‍ കെ.കരുണാകരന്റെ ജന്മദിനം ഗാന്ധി ദര്‍ശന്‍ സമിതി തിരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആചരിച്ചു. ഗാന്ധി ദര്‍ശന്‍ സമിതി തിരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷബീര്‍ നെല്ലിയാളി അദ്ധ്യക്ഷത വഹിച്ചു രാജീവ് ഗാന്ധി സോഷ്യല്‍ വെല്‍ഫയര്‍ ഫോറം സംസ്ഥാന ചെയര്‍മാന്‍ ടി.ജി സുരേഷ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് താനൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ രത്‌നാകരന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അരുണ്‍ ചെമ്പ്ര, മലപ്പുറം ജില്ലാ പ്രവാസി ഡഅഋ കോഡിനേറ്റര്‍ മുബാറക് കൊടപ്പനക്കല്‍, യൂത്ത് കോണ്‍ഗ്രസ്സ് തിരൂര്‍ മണ്ഡലം പ്രസിഡന്റ് റിഷാദ് വെളിയമ്പാട്ട്, മണ്ഡലം സെക്രട്ടറി യൂസഫ് തറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment