ലൈം​ഗീകാപവാദം: ഓസീസ് ക്യാപ്റ്റൻ ടിം രാജിവച്ചു, ടീമിൽ തുടരും

ഹൊബാർത്ത് (ഓസ്ട്രേലിയ): ഓസീസ് അന്താരാഷ്‌ട്ര ക്രിക്കറ്റ് ക്യാപ്റ്റൻ ടിം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. ഓസീസ് ക്രിക്കറ്റ് അസോസിയേഷനിലെ വനിതാ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചു എന്ന കുറ്റത്തിനു വിചാരണ നേരിട്ടതിനു ശേഷമാണ് തീരുമാനം. ഓസീസ് ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞെങ്കിലും ടീമിൽ തുടരുമെന്ന് ഇന്നു രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ടിം പറഞ്ഞു. അടുത്ത മാസം എട്ടുമുതൽ ബ്രിസ്റ്റണിൽ നടക്കാനിരിക്കുന്ന ഓസീസ്-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായിട്ടാണ് തീരുമാനം. ഇം​ഗ്ലണ്ട് പര്യടനത്തിനു മുൻപ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുമെന്ന് ഓസീസ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
നാലു വർഷം മുൻപാണ് ടിംപിനെതിരായ ലൈം​ഗീകാരോപണം ഉണ്ടായത്. ഏഴു വർഷമായി ടീമിനു പുറത്തായിരുന്ന അദ്ദേഹത്തെ 2017ൽ തിരിച്ചെടുത്തു. ഇതിനു തൊട്ടു മുൻപായിരുന്നു, അസോസിയേഷനിലെ വനിതാ സഹപ്രവർത്തകയ്ക്ക് ലൈം​ഗീക സന്ദേശം അയച്ചത്. അന്ന് 32 വയസായിരുന്നു ടിംപിന്റെ പ്രായം. സന്ദേശം വായിച്ച യുവതി പരാതിയുമായി അസോസിയേഷനെ സമീപിച്ചു. അവർ ചുമതലപ്പെടുത്തിയ പ്രത്യേക സംഘം പരാതിയെക്കുറിച്ച് അന്വേഷിച്ചു. ടിംപിനു തെറ്റ് പ‌റ്റിയെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഉചിതമായ തീരുമാനമെടുക്കാൻ അസോസിയേഷൻ നിർ‌​ദേശം നൽകി.
“എന്റെ ഭാ​ഗത്ത് നിന്നു വീഴ്ച സംഭവിച്ചു. അപക്വമായ നടപടിയായിരുന്നു അത്. അതിൽ ദുഃഖിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ക്രിക്കറ്റ് അസോസിയേഷന്റെയും നന്മയെക്കരുതി പശ്ചാത്തപിക്കുന്നു. അതുകൊണ്ടാണ് ഈ രാജി. ഓസ്ട്രേലിയയ്ക്ക് മികച്ച ക്യാപ്റ്റനെ കണ്ടെത്താനാകും. അതേ സമയം എന്റെ സാന്നിധ്യം കൂടി ടീമിന് ആവശ്യമാണെന്നു മനസിലാക്കുന്നു. അതുകൊണ്ട് ടീമിലെ ഒരം​ഗമായി തുടരും. ക്രിക്കറ്റ് ക്യാപ്റ്റൻസി സ്ഥാനം ഒഴിയുന്നു.” അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

Related posts

Leave a Comment