ടിക് ടോക് ഇന്ത്യയിലേക്ക് തിരികെയെത്തുന്നു.

ന്യൂഡൽഹി : ടിക് ടോക് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ചൈനീസ് ആപ്പ്ളിക്കേഷനായ ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നു. അതിനായി ടിക് ടോക്കിന്റെ മാതൃ സ്ഥാപനമായി ബൈറ്റ്ഡാന്‍സ് (ByteDance) ട്രേഡ് മാര്‍ക്ക്സിനെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കി. തിരികെ എത്താന്‍ തയ്യാറെടുക്കുമ്പോൾ പേരില്‍ ചെറിയ മാറ്റം കൂടി വരുത്തിയാണ് എത്തുന്നത്. TikTok എന്ന പേര് TickTock എന്നിലേക്ക് മാറ്റം വരുത്തിയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ബൈറ്റ്ഡാന്‍സ് ശ്രമിക്കുന്നത്. ജൂലൈ ആറിനാണ് ബൈറ്റ്ഡാന്‍സ് TickTock എന്ന പേര് രജിസ്റ്റര്‍ ചെയ്യാന്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റെന്റ്സ്, ഡിസൈന്‍സ് ആന്‍ഡ് ട്രേഡ് മാര്‍ക്ക്സില്‍ അപേക്ഷ സമര്‍പ്പിച്ചത്. ആപ്ലിക്കേഷന്റെ വിശദീകരണത്തില്‍ ടിക് ടോക് ഏതൊക്കെ സൗകര്യങ്ങളും ഫീച്ചറുകളും നല്‍കുന്നുണ്ടോ അതെല്ലാം TickTock നുമുണ്ട്.

Related posts

Leave a Comment