പദവി മാറ്റിയത് താനാവശ്യപ്പെട്ടിട്ടെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സ്ഥാനത്തു നിന്ന് മാറ്റിയത് താൻ ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് ടിക്കാറാം മീണ ഐഎഎസ്. ഈ മാറ്റത്തിന് ഇരട്ട വോട്ട് വിവാദവുമായി ബന്ധം ഇല്ലെന്നും മീണ അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ടിക്കാറാം മീണയെ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ നിന്ന് നീക്കം ചെയ്ത് സഞ്ജയ് കൗളിനെ പകരം നിയമിച്ചത്.
വോട്ടർ പട്ടികയുടെ പകർപ്പ് ചോർച്ച സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശ പ്രകാരം ആണ് പരാതി കൊടുത്തത്. എങ്ങനെ ചോർന്നു എന്ന് പറയാൻ ആകില്ല. അത് അന്വേഷണത്തിൽ കണ്ടെത്തട്ടെ. വോട്ടർ പട്ടിക വെബ് സൈറ്റിൽ നിന്നും ശേഖരിച്ചു എന്ന രമേശ് ചെന്നിത്തലയുടെ വാദത്തോട് പ്രതികരിക്കാൻ ഇല്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

Related posts

Leave a Comment