കടുവ നാട്ടിൽത്തന്നെ, നാട്ടുകാർക്കെതിരേ കള്ളക്കേസും കൈയൂക്കുമായി വനംവകുപ്പ്

വയനാട്: കാടിറങ്ങിയ കടുവ നാട്ടിൽ തന്നെയുണ്ടെന്ന് നാട്ടുകാർ. കടുവയെ പിടികൂടാൻ വെറുകൈയോടെയെത്തിയ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ നാട്ടുകർ തടഞ്ഞു. ജോലി തടസപ്പെടുത്തി, കൈയേറ്റം നടത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നാട്ടുകാർക്കെതിരേ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കള്ളക്കേസ് എടുക്കുന്നു എന്നാരോപിച്ച് നാട്ടുകാർ വൻപ്രതിഷേധത്തിൽ. പുലിയെ പിടികൂടുന്നതു വരെ വനപാലകരെ വിട്ടയക്കില്ലെന്ന് അവർ വെല്ലുവിളിച്ചു. ഇന്നു രാവിലെയാണ് പയമ്പള്ളി പുതിയടത്ത് സംഘർഷ സമാനമായ സാഹചര്യങ്ങളുണ്ടായത്.
പയമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഈ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം അറിയച‍ച്ചതിനെത്തുടർന്ന് മാനന്തവാടിയിൽ നിന്ന് ഏതാനും വനപാലകർ സ്ഥലത്തെത്തി. പക്ഷേ, അവരുടെ കൈയിൽ ടോർച്ചല്ലാതെ മറ്റ് ആയുധങ്ങളൊന്നുമുണ്ടിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ബലമുള്ള വടിപോലുമില്ലാതെയാണ് അവരെത്തിയത്. തന്നെയുമല്ല, കടുവയെ പിടിക്കാനുള്ള പ്രായോ​ഗികപരിചയമോ, മനക്കരുത്തോ ഇല്ലാത്തവരായിരുന്നു അവരെന്നും നാട്ടുകാർ പറഞ്ഞു.
പുതിയടത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതു തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഇപ്പോൾ പുതിയടത്ത് ട്രാക്കിംഗ് ടീം പരിശോധന നടത്തുകയാണ്. ഇതിനായി 180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുള്ളത്. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ നിയോഗിക്കും.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് ഇന്നു കുറുക്കന്മൂലയിലെത്തുക. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വനം വകുപ്പിലെ ആറ് സംഘങ്ങൾ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് തെരച്ചിലിന് കൊണ്ടുവന്ന കുങ്കിയാനകളെ ഇന്ന് തോട്ടം മേഖലയിലും കൊണ്ടു പോകും. കഴിഞ്ഞ ദിവസം പശുവിനെ കൊന്ന വീടിന് സമീപത്തും കൂട് സ്ഥാപിച്ചു. .

Related posts

Leave a Comment