മണ്ണാര്‍മലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം


പെരിന്തല്‍മണ്ണ : മണ്ണാര്‍മലയില്‍ പുലിയെ കണ്ടതായി അഭ്യൂഹം. പള്ളിപ്പടി മദീന റോഡില്‍ കോലോത്ത് ചാള കോളനിക്ക്? അടുത്തായാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. പുത്തനങ്ങാടി സ്വദേശിയായ യുവാവ് ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകവെ റോഡിന് കുറുകെ പുലി ഓടിയെന്ന് പറയുന്നു. പരിഭ്രാന്തനായതോടെ ബൈക്ക് മറിയുകയും ഇയാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. പ്രദേശവാസികള്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കഴിഞ്ഞദിവസം നായ്‌ക്കെള കടിച്ച വന്യജീവി പുലിയാകാമെന്ന സംശയത്തില്‍ ഈ പ്രദേശത്തിന് കിലോമീറ്റര്‍ അടുത്തായി മലമുകളില്‍ കെണിക്കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഒരു ജീവിയും കുടുങ്ങിയിരുന്നില്ല. പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് വാര്‍ഡംഗം ഹൈദര്‍ തോരപ്പ ആവശ്യപ്പെട്ടു.

Related posts

Leave a Comment