കടുവ അക്രമണം ; യുവാവിന് ഗുരുതരപരിക്ക്

എടത്തനാട്ടുകര: ഇന്ന് പുലർച്ചെ ടാപ്പിങ്ങിനു പോയ ഉപ്പുകുളം വെള്ളേങ്ങര ഹുസൈനെ(34)യാണ് കടുവ അക്രമിച്ചത്. കടുവയുടെ അക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഹുസൈൻ രക്ഷപ്പെട്ടത്. ബഹളം വെച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ളവരെല്ലാം ഓടിയെത്തിയതോടെ കടുവ തന്നെ വിട്ട് പോവുകയായിരുന്നെന്ന് ഹുസൈൻ പറഞ്ഞു. ഇതിനിടെ ശരീരത്തിലാകമാനം കടുവയുടെ അക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹുസൈൻ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉപ്പുകുളം മേഖലയിൽ പലയിടത്തായി നിരവധി പേർ കടുവയെ കാണുന്നുണ്ട്. നിരവധിപേരുടെ വളർത്തുനായ്ക്കളേയും പശുക്കളെയും ആടുകളെയുമെല്ലാം കടുവ പിടിച്ചിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Related posts

Leave a Comment