കഞ്ചാവ് തേടിപ്പോയ തണ്ടർബോൾട്ട് കാട്ടിൽ വഴിതെറ്റി കുടുങ്ങി

പാലക്കാട്: പാലക്കാട് മലമ്ബുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘം വഴി തെറ്റി കാട്ടില്‍ കുടുങ്ങി.

നാര്‍ക്കോട്ടിക്ക് സെല്ല് ഡിവൈഎസ്പി സി ഡി ശ്രീനിവാസ്, മലമ്ബുഴ സി ഐ സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. വാളയാര്‍ വനമേഖലയില്‍ 8 കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കായി പൊലീസും വനം വകുപ്പും ആദിവാസികളും തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഞ്ചാവ് പരിശോധനയക്കാണ് ഇവര്‍ വനത്തിനുള്ളിലേക്ക് പോയത്. പിന്നീട് വഴി തെറ്റുകയായിരുന്നു.

കാട്ടില്‍ കുടുങ്ങിയ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അടക്കമുള്ള 14 അംഗ സംഘത്തെ കണ്ടെത്താന്‍ നാളെ രണ്ട് സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ നടത്തും. പുലര്‍ച്ചെ 6 മണിയോടെ വാളയാര്‍ ചാവടിപ്പാറയില്‍ നിന്നും ഒരു സംഘവും മലമ്ബുഴ കവ ഭാഗത്ത് നിന്നും മറ്റൊരു സംഘവുമാണ് തെരച്ചില്‍ തുടങ്ങി. കാട്ടില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. മലമ്ബുഴയില്‍ നിന്നും 8 കിലോ മീറ്റര്‍ അകലെ ഇവര്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Related posts

Leave a Comment