തൃത്താല ​ഗവൺമെന്റ് കോളേജിന് കെ.ആർ നാരായണന്റെ പേര് നൽകണം ; പ്രമേയം പാസാക്കി യു.ഡി.എഫ് ഭരണസമിതി

പാലക്കാട്: തൃത്താല ​ഗവൺമെന്റ് കോളേജിന് മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ പേര് നൽകാൻ പ്രമേയം പാസാക്കി യു.ഡി.എഫ് പട്ടിത്തറ പഞ്ചായത്ത് ഭരണസമിതി.യു.ഡി.എഫ് പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് ബാലന്റെ നേതൃത്ത്വത്തിലുളള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. മുൻ രാഷ്ട്രപതിയും, 3 തവണ ഒറ്റപ്പാലം എംപി, പിന്നോക്ക വിഭാഗത്തിലെ ആദ്യത്തെ പ്രസിഡന്റ്,മുൻ കേന്ദ്ര മന്ത്രി, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അമ്പാസഡർ എന്നീ തസ്തികകളിൽ രാജ്യത്തെ സേവിച്ച കെ.ആർ നാരായണൻ എന്ന തദ്ദേശീയനായ മഹത് വ്യക്തിത്ത്വത്തിന്റെ പേര് സമരിക്കാൻ പുതുതലമുറയെ കൂടി ഓർമ്മിപ്പിച്ച യു.ഡി.എഫ് പട്ടിത്തറ ഭരണസമിതി തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്ത് വന്നത്.

Related posts

Leave a Comment