വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും ഇന്ന് ആരംഭിക്കും.

ഗുരുവായൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ കർക്കിടകമാസ ആരംഭത്തോടനുബന്ധിച്ചുള്ള ആനയൂട്ട് ഇന്നാരംഭിക്കും. 15 ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചടങ്ങുകൾ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ആനകളെയാണ് വടക്കുംനാഥക്ഷേത്രത്തിലെ സുഖചികിത്സയ്ക്ക് കൊണ്ടുവരുന്നത്. നാലു വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ഗജപൂജയും ഈ വർഷം നടത്തും. കോവിഡ് നിയന്ത്രണങ്ങൾ കാരണം ആനയൂട്ട് നടക്കുന്നിടത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.

Related posts

Leave a Comment