തൃശൂർ പ്രീമിയർ ലീഗ് സീസൺ 2; ഇന്നും നാളെയുമായി സംഘടിപ്പിക്കും

നാദിർ ഷാ റഹിമാൻ

ദമ്മാം: തൃശ്ശൂർ നാട്ടുകൂട്ടം നടത്തുന്ന തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് സീസൺ രണ്ട് ഇന്നും നാളെയുമായി ദമ്മാം ഗൂഗ്ഗ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

യുണൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട്, ഇരിഞ്ഞാലക്കുട വാരിയേഴ്സ്, അരിപ്പാലം ഹണീബിസ്, ടോപ് സ്കോർ തൃശ്ശൂർ, നൈറ്റ് റൈഡേഴ്സ് കൊടുങ്ങല്ലൂർ, സ്മാഷെഴ്സ് വരാന്തരപ്പിള്ളി എന്നീ ആറ് ടീമുകളാണ് മത്സരിക്കുന്നത്.

ടീമിൻ്റെ ജഴ്സി പ്രകാശനം രാജ്യാന്തര പവർലിഫ്റ്റിംഗ് ചാമ്പ്യനും പ്രശസ്ത സ്പോർട്സ് എഴുത്തുകാരനുമായ പ്രൊഫസർ കൗക്കബ് അസീം നിർവഹിച്ചു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള തൃശൂർ ജില്ലക്കാരായ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന ടൂർണ്ണമെൻറിൽ നൂറോളം കളിക്കാർ പങ്കെടുക്കുന്നുണ്ട് . ടീമംഗങ്ങളായ സാബിത്ത് ജിത്തു, കൃഷ്ണ ഷാൻഡോ, അഭിലാഷ്, മുഹമ്മദ് റാഫി അബിൻഷാ എന്നിവർ പങ്കെടുത്തു.

ചടങ്ങിന് പ്രസിഡണ്ട് താജു അയ്യാരിൽ അധ്യക്ഷത വഹിച്ചു. ഫ്ലിറ്റ് ലൈൻ ലോജിസ്റ്റിക് എംഡി ടൈസൺ ഇല്ലിക്കൽ, ജാസിം നാസർ, കൺവീനർ ജിയോ ലൂയിസ്, ജോയിൻ കൺവീനർ വിപിൻ, ഡോക്ടർ വർഗീസ് സോണി തരകൻ, സാജിദ് ആറാട്ടുപുഴ, സുബൈർ ഉദിനൂർ എന്നിവർ സംസാരിച്ചു. അഡ്വ.മുഹമ്മദ് ഇസ്മായിൽ സ്വാഗതവും ഹമീദ് കണിച്ചാട്ടിൽ നന്ദിയും പറഞ്ഞു. ജോബി, അഭിഷേക്, റഫീക്ക് വടക്കാഞ്ചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

Leave a Comment