തൃശൂർ പ്രീമിയർ ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിൻ്റെ ലോഗോ പ്രകാശനവും താര ലേലവും നടന്നു

നാദിർ ഷാ റഹിമാൻ

ദമ്മാം: ദമ്മാം തൃശൂർ നാട്ടുകൂട്ടം ഫ്ലീറ്റ് ലൈൻ ലോജിസ്റ്റിക്കുമായി സഹകരിച്ച് നടത്തുന്ന തൃശ്ശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ടിന്റെ താര ലേലം ദമ്മാമിൽ വെച്ച് നടന്നു.

തൃശൂർ നിവാസികൾ മാത്രം അംഗങ്ങളായുള്ള 6 ടീമിന് വേണ്ടിയുള്ള താരങ്ങളെയാണ് ലേലത്തിലൂടെ കണ്ടെത്തിയത്. തൊണ്ണൂറോളം കളിക്കാർ രെജിസ്റ്റേഷൻ പൂർത്തീകരിച്ചിരുന്നു. പല കളിക്കാരെയും വാശിയേറിയ ലേലത്തിലൂടെയാണ് ടീമുകൾ സ്വന്തമാക്കിയത് . ഇതിനായി ഒരോ ടീമുകൾക്കും നിശ്ചിത പോയിന്റുകൾ കമ്മറ്റി നൽകിയിരുന്നു.

ലോഗോ പ്രകാശനം ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് സാജിദ് ആറാട്ടുപുഴ നിർവഹിച്ചു. പ്രസിഡൻറ് താജു അയ്യാരിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മീഡിയ പ്രതിനിധി സുബൈർ ഉദിനൂർ മുഖ്യതിഥിയായിരുന്നു.

ടൂർണമെൻ്റ് കൺവീനർ ഷാനവാസ് സോണി തരകൻ ജോയിൻ കൺവീനർ വിപിൻ ഭാസ്കർ എന്നിവർ സംസാരിച്ചു. അഡ്വക്കേറ്റ് ഇസ്മായിൽ സ്വാഗതവും ഹമീദ് കണിച്ചാട്ടിൽ നന്ദിയും പറഞ്ഞു. യാസർ അറഫാത്ത് മോഡറേറ്റർ ആയിരുന്നു. ജിയോ ലൂയിസ്, സാദിഖ് അയ്യാരിൽ, സഫീർ പാച്ചു , അസറുദ്ദീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു

Related posts

Leave a Comment