തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോ​ഗത്തിൽ സംഘർഷം

തൃശൂർ : തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോ​ഗത്തിൽ സംഘർഷം. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്ന യു.‍ഡി.എഫ് ആവശ്യം മേയർ അം​ഗീകരിക്കാത്തതിനെ തുടർന്ന് ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലായിരുന്നു സംഘർഷം. ഭഹളത്തോടെയാണ് കൗൺസിൽ യോ​ഗം തുടങ്ങിയത്. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് അം​ഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധവുമായി രം​ഗത്തെത്തിയത്. പ്ലാൻ നടപ്പിലാക്കിയാൽ തൃശൂരിന്റെ പൈതൃകം നഷ്ടപ്പെടുമെന്നാണ് ഉന്നയിക്കപ്പെടുന്ന പ്രധാന വാദം.
മേയർ എം.കെ വർ​​ഗീസിനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുവച്ചു. കൗൺസിൽ അറിയാതെയാണ് പ്ലാൻ കൊണ്ടുവന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.എന്നാൽ 2012 മുൻ ഭരണസമിതിയുടെ സമയത്ത് കൊണ്ടുവന്ന മാസ്റ്റർ പ്ലാൻ ആണെന്നാണ് മേയറുടെ വാദം.2016-ൽ ഇടതുമുന്നണി വന്നപ്പോൾ പുതിയ മാസ്റ്റർ പ്ലാൻ കൊണ്ടുവന്നെന്നും അതിന്റെ ഭാ​ഗമായി ഉണ്ടായ മാറ്റങ്ങളാണ് കൗൺസിൽ അറിയാതെ ഏകപക്ഷീയമായി നടത്താൻ ശ്രമിച്ചതെന്നും പ്രതിപക്ഷം പറയുന്നു. ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ വാദം. ഭൂമാഫിയയുമായുളള ഒത്ത്കളിയാണ് നടക്കുന്നതെന്നും ഈ മാസ്റ്റർ പ്ലാൻ നടന്നാൽ 85 ശതമാനം ഭൂമിയും നികത്തേണ്ടി വരും. തൃശൂര‍്‍‍ ന​ഗരം മുഴുവൻ വെളളക്കെട്ടിലാകുമന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Related posts

Leave a Comment