വർഗീയവാദികൾക്ക് കമ്മ്യൂണിസ്റ്റുകൾ തപ്പു കൊട്ടുന്ന കേരളീയ വർത്തമാന കാലം: രാഹുൽ മാങ്കൂട്ടത്തിൽ

നാദിർ ഷാ റഹിമാൻ

റിയാദ്: തുടർഭരണത്തിനായി വർഗീയവാദികളുടെ പിന്തുണ സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി , ഭക്ഷണത്തിൽ വരെ വർഗീയത കലർത്തി കേരളത്തെ സാംസ്കാരികമായും മതപരമായും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക്‌ തപ്പുകൊട്ടി കൊടുക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തിൽ കാണുന്നത്. കോൺഗ്രസിനെ അധികാരത്തിൽ നിന്നും അകറ്റി നിർത്താൻ ഇവർ കൈകോർത്തതിന് കാലം കരുതി വെക്കുന്നത് ഭയാനകമായ തിരിച്ചടിയായിരിക്കും.സ്വതന്ത്ര സമര ചരിത്രത്തെ വ്യാജനിർമ്മിതികളിലൂടെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവർക്ക് ഭയപ്പെടുത്തുന്ന ഏടുകളാണ് , കോൺഗ്രസുകാർ ആഘോഷമാക്കി മാറ്റേണ്ട ഓരോ ഓർമദിനങ്ങളും. തികഞ്ഞ മതവിശ്വാസിയായിരിക്കെ തന്നെ പരിപൂർണ മതേതരത്വം എന്താണെന്നു സ്വന്തം ജീവിതം കൊണ്ട് കാണിച്ചു തന്ന കേരളസിംഹം അബ്ദുൾറഹിമാൻ സാഹിബിന്റെ ജീവിതചരിത്രം എന്നും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

റിയാദ് ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി ഓൺലൈനിൽ സംഘടിപ്പിച്ച അബ്ദുൽ റഹിമാൻ സാഹിബ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. സമ്മേളനം ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം ചെയ്തു. തന്റെ അവസാനശ്വാസം വരെ മതരാഷ്ട്രവാദത്തിനെതിരേ, സാമുദായിക മൈത്രിക്കും, മതനിരപേക്ഷതക്കും വേണ്ടി പോരാടിയ ധീരനായിരുന്നു അബ്‌ദുൾ റഹ്മാൻ സാഹിബ്‌ എന്ന് കുഞ്ഞി കുമ്പള അനുസ്മരിച്ചു.

ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് സുരേഷ് ശങ്കർ അധ്യക്ഷനായ അനുസ്മരണ ചടങ്ങിൽ തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി സജീപോൾ മാടശേരി, അഷ്‌റഫ്‌ പൊന്നാനി,കെ എസ് യു സംസ്ഥാന നേതാവ് ഗൗരി പാർവതി,ഒഐസിസി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര,ഷിഹാബ് കൊട്ടുകാട്, റസാഖ് പൂക്കോട്ടുപാടം, അസ്‌കർ കണ്ണൂർ,ഷാജി സോന, രഘുനാഥ് പറശനികടവ്,ഷംനാദ് കരുനാഗപള്ളി, യഹിയ കൊടുങ്ങലൂർ, നവാസ് വെള്ളിമാട് കുന്നു, അഷ്‌റഫ്‌ വടക്കേവിള, സത്താർ കായംകുളം, ഹമീദ് കണിച്ചാട്ടിൽ ദമ്മാഓ,അഷ്‌റഫ്‌ വടക്കേകാട് ജിദ്ദ, മാള മുഹായുദ്ധീൻ, നൗഷാദ് ആലുവ, നിഷാദ് ആലംകോട് ,നാദിർഷാ റഹിമാൻ ,ജില്ലാ അധ്യക്ഷൻമാരായ സജീർ പൂന്തുറ,ബാലു കൊല്ലം,കെ. കെ. തോമസ്,ബഷീർ കോട്ടയം,സുഗതൻ ആലപ്പുഴ,ഷുക്കൂർ ആലുവ അമീർ പട്ടണത്,അബ്ദുൾ കരീം കോഴിക്കോട് , ജയൻ മാവില, ഷാജി മഠത്തിൽ, റഫീഖ് പട്ടാമ്പി,മാത്യു സിറിയക്,രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര, ഷമീർ വളവ് എന്നിവർ പ്രസംഗിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് രാജു തൃശൂർ നന്ദിയും പറഞ്ഞു.

Related posts

Leave a Comment