തൃശൂർ ജില്ലാ സൗഹൃദവേദിക്ക് പുതിയ ഭരണ സമിതി.

ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ
2021  – 2023 വർഷത്തേക്കുള്ള ഭരണ സമിതിതെരഞ്ഞെടുത്തുഓൺലൈനിൽ നടന്ന ചടങ്ങിൽ എ.എം. മുഹമ്മദ് മുസ്തഫ (പ്രസിഡണ്ട് ), ശ്രീനിവാസൻ കണ്ണത്ത്, (ജന:സെക്രട്ടറി),
പ്രമോദ് മൂന്നിനി (ട്രഷറർ), പി. ശശിധരൻ (ഫസ്റ്റ് വൈസ്  പ്രസിഡണ്ട് ), മുഹമ്മദ് റാഫി കണ്ണോത്,മുഹമ്മദ് അഷ്‌റഫ് ആർ.ഒ  (വൈസ് പ്രെസിഡണ്ടുമാർ), ഷറഫ് മുഹമ്മദ്, വിഷ്ണു ജയറാം ദേവ്,
അക്ബർ എം.എം. (സെക്രട്ടറി മാർ ), പി. കെ. ഇസ്മായിൽ.(ഫിനാൻഷ്യൽ കൺട്രോളർ),
അബ്ദുൽ ഗഫൂർ (ജന: കോ-ഓർഡിനേറ്റർ) എന്നിവർ അധികാരമേറ്റു.
സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വേദി രക്ഷാധികാരിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ. കെ. മേനോൻ യോഗം ഉദ്‌ഘാടനം ചെയ്തു.
സെക്രട്ടറി സജീഷ് കഴിഞ്ഞ കമ്മറ്റിയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീനിവാസൻ ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.വേദി കോ ഓർഡിനേറ്റർ എ. കെ. നസീർ സ്വാഗതവും, സെക്രട്ടറി തോമസ് നന്ദിയും പറഞ്ഞു.വേദി ഉപദേശക സമിതി ചെയര്മാൻ ഷറഫ് പി ഹമീദ്, വി.എസ്. നാരായൺ, അഡ്വക്കറ്റ് ജാഫർ ഖാൻ,
വി.കെ. സലിം,പി. മുഹ്സിൻ, കെ.എം.എസ്. ഹമീദ്, സി. ടി. ലോഹിതാക്ഷൻ, കുടുംബ സുരക്ഷാ, കാരുണ്യം, സാന്ത്വനം, ഭവന പദ്ധതി, മെമ്പർഷിപ്പ്, ഹെല്പ് ഡെസ്ക്, ആർട്ട്സ് & കൾച്ചർ, സ്പോർട്സ്, പരിസ്ഥിതി തുടങ്ങിയ സബ് കമ്മിറ്റിയുടേയും, 13  സെക്ടർ കമ്മിറ്റികളുടേയും ,ചെയർമാൻമാർ എന്നിവർ  ആശംസകൾ നേർന്നു സംസാരിച്ചു.

Related posts

Leave a Comment