Connect with us
48 birthday
top banner (1)

Death

തൃശൂർ ഡിസിസി അംഗവും ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമായ സി ഉണ്ണികൃഷ്ണൻ അന്തരിച്ചു

Avatar

Published

on

തൃശൂർ: ചേലക്കര പുലാക്കോട് സി ഉണ്ണികൃഷ്ണൻ (58 ) അന്തരിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് അംഗമായും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പുലാക്കോട് സർവ്വീസ് സഹകരണ ബാങ്ക് അംഗമായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ ഡിസിസി അംഗവും ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാണ്. ഭാര്യ: കനകം. മക്കൾ: ഗായത്രി അരുദ്ധതി. മരുമക്കൾ: രാഹുൽ. രാവിലെ 7 മണി മുതൽ 2 മണി വരെ പുലാക്കോട് കരുണാകരൻ സ്മാരക മന്ദിരത്തിൽ പൊതുദർശനം. സംസ്കാരം വൈകീട്ട് 3 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും.

Advertisement
inner ad

Advertisement
inner ad

Advertisement
inner ad

Bengaluru

അമ്മ ഫോണ്‍ ഉപയോഗം വിലക്കി: പതിനഞ്ചുകാരി ഇരുപതാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി

Published

on

ബെംഗളൂരു: പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ അമ്മ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്ന് ഇരുപതാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി പതിനഞ്ചുകാരി. ബാംഗ്ലൂര്‍ കാടുഗോഡി അസറ്റ് മാര്‍ക്ക് അമപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യയാണ് ജീവനൊടുക്കിയത്.

Advertisement
inner ad

അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് അപ്പാര്‍ട്ട്‌മെന്റിന്റെ ഇരുപതാം നിലയില്‍ നിന്നും പെണ്‍കുട്ടി ചാടുകയായിരുന്നു. പത്താംക്ലാസ് പരീക്ഷ അടുത്തതിനാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുകയും ചെയ്തിരുന്നു.

അതേസമയം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അവന്തിക.

Advertisement
inner ad
Continue Reading

Death

പത്മശ്രീ അവാര്‍ഡ് ജേതാവ് സുക്രി ബൊമ്മഗൗഡ അന്തരിച്ചു

Published

on


മംഗളൂരു: പ്രശസ്ത നാടോടി ഗായികയും മദ്യവിരുദ്ധ പ്രവര്‍ത്തകയുമായ പത്മശ്രീ അവാര്‍ഡ് ജേതാവ് സുക്രി ബൊമ്മഗൗഡ (88) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെ വീട്ടിലായിരുന്നു അന്ത്യം. ദിവസങ്ങളായി അസുഖബാധിതയായിരുന്ന അവര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു.

ഉത്തര കന്നട ജില്ലയില്‍ അങ്കോള താലൂക്കിലെ ബഡ്‌ജേരി നിവാസിയായ സുക്രി ബൊമ്മഗൗഡ ‘സുക്രജ്ജി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹലാക്കി നാടന്‍ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ പ്രശസ്തയായി. തന്റെ ഗ്രാമത്തില്‍ വ്യാപകമായ മദ്യവില്‍പ്പനക്കെതിരെ പൊതു പ്രസ്ഥാനത്തിന് നേതൃത്വവും നല്‍കിയിരുന്നു.

Advertisement
inner ad

2006-ല്‍ നദോജ അവാര്‍ഡ്, 2017-ല്‍ പത്മശ്രീ, ജനപദ ശ്രീ തുടങ്ങിയ ബഹുമതികള്‍ നല്‍കി അവരെ ആദരിച്ചു. ഉത്തര കന്നട ജില്ല ചുമതലയുള്ള മന്ത്രി മങ്കല്‍ വൈദ്യ, എം.പി വിശ്വേശ്വര്‍ ഹെഗ്ഡെ കഗേരി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സുക്രി ബൊമ്മഗൗഡയുടെ വിയോഗത്തില്‍ അനുശോചിച്ചു.

Advertisement
inner ad
Continue Reading

Death

ചേര്‍ത്തലയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതി വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം: ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

ചേര്‍ത്തല: ചേര്‍ത്തല നഗരസഭ ഒമ്പതാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ സജി(46)കഴിഞ്ഞ ദിവസമാണ് മരിച്ചത്.വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്
മരണം.

Advertisement
inner ad

മരണത്തിനു ശേഷം മകള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സോണിയുടെ മര്‍ദ്ദനത്തിലാണ് സജിക്ക് പരിക്കേറ്റതെന്ന് മകളുടെ പരാതിയില്‍ പറയുന്നു.ചേര്‍ത്തല പോലീസ്‌സോണിയെ കസ്റ്റഡിയിലെടുത്തു.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് പോലീസ്.മൃതദേഹം ഇന്ന് തന്നെ പുറത്തെടുത്തേക്കും.പൊലീസ് അപേക്ഷയില്‍ ആലപ്പുഴ ആര്‍ ഡി ഒ അനുമതി നല്‍കി.നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured