തൃശ്ശൂർ മേയർക്ക് വളഞ്ഞിട്ട് സല്യൂട്ട് നൽകി പ്രതിപക്ഷം

തൃശൂര്‍ : ദിവസങ്ങള്‍ക്കു മുമ്പാണ് തന്നെ കണ്ടാൽ പൊലീസുകാര്‍ സല്യൂട്ട് ചെയ്യാറില്ലെന്ന് തൃശൂര്‍ മേയര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതോടെ ഇന്നലെ മേയര്‍ എംകെ വര്‍ഗീസിനെ വളഞ്ഞിട്ട് സല്യൂട്ട് ചെയ്ത് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. ഇന്നലെ കേര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ചിരി പടര്‍ത്തിയ സംഭവം നടന്നത്.

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞു. ഇതിനിടെയാണ് സല്യൂട്ട് വിവാദത്തില്‍ മേയറെ പരിഹസിക്കാനായി പ്രതിപക്ഷാംഗങ്ങള്‍ മേയറെ സല്യൂട്ട് ചെയ്തത്.

Related posts

Leave a Comment