Connect with us
,KIJU

Cinema

നെറ്റ്ഫ്ലിക്സ് ടോപ് 10ൽ ത്രിശങ്കുവും

Avatar

Published

on

കൊച്ചി: Netflix ടോപ് 10 ഇന്ത്യൻ മൂവീസ് ലിസ്റ്റിൽ നാലാം സ്ഥാനത്ത് അച്യുത് വിനായക് സംവിധാനം ചെയ്ത ത്രിശങ്കു! തീയേറ്ററിൽ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്  ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ്  Netflix ൽ  ലഭിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച  ഒടിടിയിiൽ റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഈ നേട്ടം സ്വന്തമാക്കി.

അന്നാ ബെൻ


തികഞ്ഞ എന്റർടൈൻമെന്റ് വിഭാഗത്തിൽ പെടുത്താവുന്ന ചിത്രം  സംവിധാനം ചെയ്തത് നവാഗതനായ അച്യുത് വിനായക്  ആണ്. നന്ദു-സുരേഷ് കൃഷ്ണ ടീമിന്റെ ചിരി കോമ്പിനേഷനും ഗാനങ്ങളും  ചിത്രത്തിന്റെ പ്രധാന ഹൈ ലൈറ്റുകൾ ആയി പ്രേക്ഷകർ എടുത്തു പറയുന്നുണ്ട് . അന്ധാ ദുനും, മോണിക്ക ഓ മൈ ഡാർലിംങിനും ശേഷം Netflixഇൽ Match ബോക്സ്‌ പിക്ചർസിന്റെ സർപ്രൈസ് ഹിറ്റ്‌ ആയി മാറിക്കഴിഞ്ഞു ത്രിശങ്കു എന്ന കൊച്ചു ചിത്രം.

അർജുൻ അശോക്


ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് . എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജയ് ഉണ്ണിത്താൻ . കോ-റൈറ്റർ അജിത് നായർ.ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ.

അച്യുത് വിനായക്


അന്നാ ബെന്നും അർജുൻ അശോകുമാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

കണ്ണഞ്ചിപ്പിക്കും തീപ്പൊരി ട്രെയിലറുമായി “സലാർ”

Published

on

ഈ വർഷം ആരാധകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബർ 1, രാത്രി 7.19ന് ഹോംബാലെ ഫിലിംസ് പുറത്ത് വിട്ടു. കെജിഎഫ് -ന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്-പൃഥ്വിരാജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. കെജിഎഫ് ആയി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സലാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി പുതിയൊരു ലോകം തന്നെയാണ് പ്രശാന്ത് നീല്‍ സൃഷ്ടിച്ചിരിക്കുന്നത്. ട്രെയിലർ പുറത്തു വന്ന് നിമിഷങ്ങൾക്കകം തന്നെ റെക്കോർഡ് വേഗത്തിലാണ് യൂട്യൂബിൽ കാഴ്ചക്കാർ കൂടുന്നത്. 5 ഭാഷകളിലായി എത്തിയ ട്രെയിലർ ഇതിനോടകം തന്നെ 25+ മില്യൺ ട്രെൻഡ് ആയി കഴിഞ്ഞിരിക്കുന്നു. ഡിസംബർ 15 മുതലാണ് ബുക്കിങ്സ് ഓപ്പൺ ആകുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് വര്‍ദ്ധരാജ മന്നാർ ആയി എത്തുമ്പോൾ ഉറ്റ സുഹൃത്ത് ദേവ എന്ന വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. കൂടാതെ ശ്രുതി ഹസ്സാൻ, ജഗപതി ബാബു, രാമചന്ദ്ര രാജു, ബോബി സിംഹ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Advertisement
inner ad

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. ഇവർ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് വൺ: സീസ് ഫയറി’ൽ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്.

ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇവരുടെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ബോക്സ്‌ ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ പോകുന്ന ഒരു മെഗാ ആക്ഷൻ പാക്കഡ്‌ ചിത്രം തന്നെയായിരിക്കും ഹോംബാലെ ഫിലിംസിന്റെ സലാർ പ്രൊജക്റ്റ്‌. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ,നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ – ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്‌ഡി. പി ആർ ഒ – മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്- ബ്രിങ്ഫോർത്ത്.

Advertisement
inner ad
Continue Reading

Cinema

മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

Published

on

തിരുവനന്തപുരം: മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Continue Reading

Cinema

സർക്കാരിന്റെ ഇ- ടിക്കറ്റ് ആപ്പിനോട് മുഖംതിരിച്ച് തിയേറ്ററുകൾ; പ്രതിസന്ധിഘട്ടത്തിൽ പരീക്ഷണത്തിനില്ലെന്ന് ഫിയോക്

Published

on

തിരുവനന്തപുരം: കോവിഡ് കാലത്ത് കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നൽകി പറ്റിച്ച സർക്കാരിന്റെ വാക്ക് വിശ്വസിച്ച് ഇ-ടിക്കറ്റ് ആപ്പുമായി സഹകരിക്കേണ്ടതില്ലെന്ന് സിനിമാ തിയേറ്റർ ഉടമകളുടെ സംഘടന. സിനിമാ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനായി സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ വരുന്ന മൊബൈല്‍ ആപ്പിനോടും വെബ്സൈറ്റിനോടും സഹകരിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കി.
‘എന്റെ ഷോ’ വഴിയുള്ള ടിക്കറ്റ് വിതരണം ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സജ്ജീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സാധാരണ സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നല്‍കേണ്ടതുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചില ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ പണം വാങ്ങി സിനിമയുടെ പ്രചാരണത്തില്‍ ഉള്‍പ്പെടെ സ്വാധീനം ചെലുത്തുന്നതായി ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇതിനെതിരേയാണ് ഫിയോക് രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ മുന്നില്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്‍പര്യമില്ലെന്നും അത് തിയേറ്റററില്‍ നടപ്പക്കാന്‍ ഉദ്ദേശമില്ലെന്നും ഫിയോക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്‍പര്യമില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു മിഷനും കൃത്യമായി ആ ടെക്‌നോളജി ബേസില്‍ മുന്നോട്ടുപോകുന്നില്ല. തിയേറ്ററില്‍ ആളുകള്‍ വന്ന് വരിനില്‍ക്കുമ്പോള്‍ ആപ്പ് പണിമുടക്കിയാല്‍ എന്തു ചെയ്യും. ടിക്കറ്റിന്റെ സര്‍വീസിനായി ഏജന്‍സിയെ വയ്ക്കുമ്പോള്‍ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും. അവിടെ നിന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് പങ്കുവരുന്നത്. അതില്‍ നിന്നാണ് ഞങ്ങള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും പണം കൊടുക്കുന്നത്. അങ്ങനെയൊരു പദ്ധതിയോട് താല്‍പര്യമില്ല. അത് നടപ്പാക്കാന്‍ സമ്മതിക്കുകയില്ല. ഞങ്ങള്‍ കൃത്യമായി ആഴ്ചതോറും ഷെയര്‍ നല്‍കുന്നുണ്ട്. ഇവരുടെ കണ്ണില്‍ തിയേറ്ററുടമകള്‍ വലിയ പണക്കാരാണ്. തല്‍ക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെ.എസ്.ആര്‍.ടി.സിയ്‌ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ല.
ആദ്യം സര്‍ക്കാര്‍ തിയേറ്ററുകളില്‍ വക്കട്ടെ. ആറുമാസം പ്രവര്‍ത്തനക്ഷമമായി പോകുന്നുണ്ടോ എന്ന് നോക്കാം. ഈ സംവിധാനം ലോകത്തൊരു സ്ഥലത്തുമില്ല. ഏത് ആപ്പിലൂടെ ടിക്കറ്റ് എടുക്കണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ തിയേറ്ററില്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് തിയേറ്ററുടമകളാണ് തീരുമാനിക്കേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.
കോവിഡ് കാലത്ത് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും ഫിയോക് വിമര്‍ശിച്ചു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് തിയേറ്റര്‍ നടത്തുന്നത്. വൈദ്യുതി ചാര്‍ജ് കുത്തനെ കൂടുന്നു. കോവിഡ് കാലത്ത് മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പക്ഷേ ഒന്നും ചെയ്തു തന്നില്ല. കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഇരുപത് മാസത്തോളം ഞങ്ങള്‍ കഷ്ടപ്പെട്ടു. പലരും പട്ടിണി കിടന്നു. ആരു തിരിഞ്ഞു നോക്കിയില്ല.
ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും കിട്ടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു ടിക്കറ്റിന് 25 രൂപ മുതല്‍ അധികം ഈടാക്കി വന്‍ ലാഭമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും ഈ നീക്കത്തിന് പിന്നിലുണ്ട്. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള പ്രധാനഘടകങ്ങളിലൊന്ന്. 18ശതമാനം ജി.എസ്.ടി.ക്കും 8.5 ശതമാനം വിനോദനികുതിക്കും പുറമേ സെസ് ഇനത്തില്‍ മൂന്നുരൂപ ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്.

Continue Reading

Featured