തൃക്കാക്കരയിലെ പ്രവാസി വോട്ടുകള്‍ യുഡിഎഫിന് ഉറപ്പാക്കും: കുമ്പളത്ത് ശങ്കരപ്പിള്ള

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രവാസികളുടെ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് ഉറപ്പാക്കുമെന്ന് ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള.  മണ്ഡലത്തിൽ  പ്രവാസിവോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. പ്രവാസികളെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വിലയിരുത്തല്‍ കൂടിയാകും ഈ തിരഞ്ഞെടുപ്പ്. ഉമാ തോമസിന് അനുകൂലമായ സാഹചര്യമാണ്  മണ്ഡലത്തിൽ നിലനില്‍ക്കുന്നത്.  മണ്ഡലത്തിലെ എല്ലാ പ്രവാസികളേയും അവരുടെ കുടുംബത്തിലുള്ള മറ്റ് വോട്ടര്‍മാരെയും നേരില്‍ കണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്കായുള്ള പ്രചരണം ആരംഭിച്ചു കഴിഞ്ഞു. പി.ടി.തോമസിൻ്റെ പിൻഗാമിയായി ഉമാ തോമസ് വരുന്നതിനെ പ്രതീക്ഷയോടെയാണ് ജനം കാണുന്നത്.
 ജനകീയതയ്ക്കൊപ്പം അനുഭവങ്ങളില്‍ നിന്ന് കരുത്താര്‍ജിച്ച നേതാണ് ഉമാ തോമസ്. വലിയ ഭൂരിപക്ഷത്തില്‍  മണ്ഡലത്തില്‍ നിന്നു വിജയിച്ച് നിയമസഭയിലേക്കെത്തും.     വരും ദിവസങ്ങളിൽ ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ കൂടുതൽ പ്രചരണ പ്രവർത്തനങ്ങൾ നടത്തും. കുടുംബയോഗങ്ങൾ, നവമാധ്യമങ്ങൾ വഴിയുള്ള പ്രചരണ പരിപാടികളും നടന്നു വരികയാണെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

Related posts

Leave a Comment