കൊച്ചി : സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് ഉജ്ജ്വല സ്വീകരണം നൽകി യു.ഡി.എഫ് പ്രവർത്തകരും ജനങ്ങളും. പ്രഖ്യാപനം വരുന്നതിന് മുൻപേ തന്നെ വീടിനു സമീപം പ്രവർത്തകരും പി.ടിയെ സ്നേഹിക്കുന്നവരും തടിച്ചുകൂടിയിരുന്നു. എല്ലാവരും ഏറെ ആവേശത്തോടുകൂടിയാണ് മുദ്രാവാക്യം വിളികളുമായി പി.ടിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ സഹധർമ്മിണിയെ സ്വീകരിച്ചത്. ഹൈബി ഈഡൻ എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി നിർവാഹക സമിതി അംഗം ജെയ്സൺ ജോസഫ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.മിനിമോൾ തുടങ്ങിയവർ പ്രഖ്യാപനത്തിനു പിന്നാലെ വീട്ടിലെത്തി അഭിവാദ്യം അർപ്പിച്ചു.
ഉമ തോമസിന് ഉജ്ജ്വല സ്വീകരണമൊരുക്കി തൃക്കാക്കര
