തൃക്കാക്കര ഒരേ മനസോടെ ഉമ തോമസിനെ നെഞ്ചിലേറ്റുന്നു ; പ്രചാരണത്തിൽ യുഡിഎഫ് അശ്വമേധം തുടരുന്നു

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഓരോ ദിവസം പിന്നിടുമ്പോഴും യുഡിഎഫ് ഉമ തോമസിന്റെ വിജയത്തിനുവേണ്ടി മണ്ഡലമാകെ ഒരേ മനസോടെ രംഗത്തിറങ്ങിയിരിക്കുകയാണ്. പി.ടി തോമസ് എന്ന കേരള രാഷ്ട്രീയത്തിലെ അതികായകന്റെ ആദർശ രാഷ്ട്രീയം അതേ പോലെ പകർത്തിയ ഉമയ്ക്ക് തൃക്കാക്കരയുടെ സ്നേഹവായ്പുകൾ പ്രചരണത്തിലുടനീളം പ്രകടമാണ്. പി.ടി യെ ജനകീയനാക്കിയ അതേ ഘടകങ്ങൾ ഉമയിലുമുണ്ടെന്ന് തൃക്കാക്കര ഏകസ്വരത്തിൽ പറയുന്നു. രാഷ്ട്രീയത്തിന് അതീതമായി സ്ഥാനാർഥിയെ കാണുവാനും പിന്തുണ അറിയിക്കുവാനും എത്തുന്നവർ അനവധിയാണ്. പി.ടി യുടെ പിൻഗാമിയായി ഉമ തോമസ് കടന്നു വരുമ്പോൾ യുഡിഎഫ് പ്രവർത്തകർക്കുള്ള ആവേശം ചെറുതൊന്നുമല്ല. ഉമയെത്തുംമുമ്പേ സ്വയം സ്ഥാനാർഥിയെപ്പോലെ വോട്ടഭ്യർത്ഥനയുമായി പ്രവർത്തകർ സജീവമാണ്. യുഡിഎഫ് സംസ്ഥാന-ജില്ല നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മണ്ഡലത്തിന് പുറത്തുനിന്നും ഉമയ്ക്ക് പിന്തുണയുമായി ഒട്ടേറെ യുഡിഎഫ് പ്രവർത്തകരും പി.ടിയുടെ സുഹൃത്തുക്കളും മണ്ഡലത്തിലെത്തുന്നുണ്ട്. പി.ടിയ്ക്ക് തൃക്കാക്കര നൽകിയതിനേക്കാളേറെ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്നതിന്റെ നേർസാക്ഷ്യമാണ് പ്രചാരണരംഗത്തെ മുന്നേറ്റം.

ഇന്നത്തെ യുഡിഎഫ് സ്ഥാനാർഥി ഉമതോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടക്കം കുറിക്കുന്നത് വിവിധ ദേവാലയങ്ങളിൽ നിന്നുമാണ്. ദേവാലയങ്ങളിലെ സന്ദർശനത്തിന് ശേഷം മുണ്ടംപാലം കരുണാലയത്തിലെ അന്തേവാസികൾക്കൊപ്പം മാതൃദിനാഘോഷങ്ങളിൽ പങ്കുചേർന്നു. അന്തേവാസികളായ അമ്മമാരോടൊപ്പം ഏറെസമയം ചെലവഴിച്ചാണ് സ്ഥാനാർഥി മടങ്ങിയത്. തുടർന്ന് പി.ടി തോമസിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് പി.ടി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. പിന്നീട് വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിൽ പങ്കുചേർന്നു. അതിനുശേഷം അത്താണി കീരേലി മലയിൽ കത്തിനശിച്ച ആശാവർക്കർ മഞ്ജുവിന്റെ വീട് സന്ദർശിച്ചു. തുടർന്ന് ശ്രീ നന്ദനന് വേണ്ടി സെന്റ് പോൾസ് കോളേജിൽ നടന്ന രക്തമൂല കോശ നിർണയ ഡോണർ രജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം സെന്റ് ആൽബർട്സിന് സമീപമുള്ള സിഎസി ബിൽഡിംഗിൽ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി ദർസ് വെണ്ണല വടക്കനേത്ത് പള്ളിയിൽ സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി തങ്ങളുടെ ആണ്ട് നേർച്ചയിൽ പങ്കെടുത്തു. പി.ടി തോമസിനെക്കുറിച്ച് മുൻ സാഹിത്യ അക്കാദമി സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ തയ്യാറാക്കിയ ജീവചരിത്ര കവർ പ്രകാശന പരിപാടിയിൽ പങ്കെടുത്തു.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പി.ടിയുടെ വസതിയിൽ വെച്ചാണ് പ്രകാശനം നിർവഹിച്ചത്. പിന്നീട് മുതിർന്ന കോൺഗ്രസ് നേതാവ് എ.സി ജോസിന്റെ ഭാര്യ പ്രൊഫ: ലീലാമ്മ ജോസിനെ സ്വ വസതിയിൽ സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് ജസ്റ്റിസ്‌ ഫോർ വുമൺ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച അതിജീവിതയ്ക്കൊപ്പം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഇടപ്പള്ളി മണ്ഡലത്തിൽ കടകൾ സന്ദർശിച്ചു.
ഇടപ്പള്ളിയിലെ സെൻ്റ് ജോസഫ് കോൺവെൻ്റിൽ സന്ദർശനം നടത്തി . സെൻ്റ് തോമസ് കോൺവെൻ്റ് പ്രേക്ഷിതാരം സന്ദർശിച്ചു. സിസ്റ്റേഴ്സിനോട് അനുഗ്രഹം തേടി. തുടർന്ന് തുതിയൂർ ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു. അതിനുശേഷം തൃക്കാക്കര സെൻട്രൽ മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. ചെറുപുഷ്പം പള്ളി , കടവന്ത്രയിലെ ഫാത്തിമ ചർച്ച്, സെന്റ് ജോസഫ് പള്ളി, പള്ളിനട തമ്മനം, സെന്റ് മാർട്ടിൻ പള്ളി പാലാരിവട്ടം, മൗണ്ട് കാർമൽ മാമംഗലം,
സെന്റ് ജോസഫ് പള്ളി വാഴക്കാല തുടങ്ങിയ ദേവാലയങ്ങളാണ് ഇന്ന് രാവിലെ ഉമാ തോമസ് സന്ദർശിച്ചത്. നാളെ നാമനിർദേശക പത്രിക സമർപ്പിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ആവേശത്തിലാകും. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാന നേതാക്കൾ തൃക്കാക്കരയിലെത്തും. വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനയും തകൃതിയായി നടക്കുന്നുണ്ട്.

Related posts

Leave a Comment