തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ; പ്രചാരണ രംഗത്തെ മേധാവിത്വം തുടർന്ന് ഉമ തോമസ്

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പ്രചാരണ രംഗത്തെ മേധാവിത്വം തുടരുകയാണ്. നിറഞ്ഞ പുഞ്ചിരിയും തെളിഞ്ഞ മനസ്സുമായി ഉമ തൃക്കാക്കരയുടെ ജനഹൃദയങ്ങളിലേക്ക് അതിവേഗത്തിൽ കയറിക്കൂടിയ കാഴ്ചയാണ് ഏവർക്കും കാണുവാൻ സാധിക്കുന്നത്. ഉമ തോമസിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ പ്രഭാത നടത്തത്തോടെയാണ്. ഉമയ്‌ക്കൊപ്പം ഹൈബി ഈഡൻ എംപി, ടി.ജെ വിനോദ് എംഎൽഎ, മക്കളായ് വിഷ്ണു, വിവേക്, മരുമകൾ ബിന്ദു വിഷ്ണു എന്നിവരും പ്രവർത്തകരുമുണ്ടായിരുന്നു. പ്രഭാത നടത്തത്തിനു ശേഷം പത്മാവതി ചേച്ചിയുടെ കടയിൽ നിന്ന് ഹൈബി ഈഡൻ എംപിക്കൊപ്പം ചൂട് ചായ കുടിച്ചു. തുടർന്ന് വഴിയോര കച്ചവടക്കാരുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. പിന്നീട് ജി ഫോർ വാക്കിങ് ഗ്രൂപ്പിലെ സാന്ദ്രയുടെ ജന്മദിനാഘോഷത്തിൽ പങ്കുചേർന്നു. ചലച്ചിത്ര ഗാനരചയിതാവ് മാങ്കൊമ്പ് രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് അനുഗ്രഹം തേടി. തുടർന്ന് വൈറ്റില മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. വൈറ്റില ആമ്പേലിപ്പാടത്തുള്ള പെന്തക്കോസ്ത് മിഷൻ, പൊന്നുരുന്നി ശ്രീനാരായണേശ്വര ക്ഷേത്രം എന്നെ ആരാധനാലയങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി. പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ ചെന്നപ്പോൾ പി.ടി നൽകിയ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിത ക്ഷേത്രക്കുളം കാണിക്കാനാണ് ഭാരവാഹികൾ ആദ്യം കൊണ്ട് പോയത്. പി ടി യോടുള്ള അവരുടെ സ്നേഹം ഏറ്റ് വാങ്ങിയാണ് അവിടെ നിന്നും മടങ്ങിയത്. തുടർന്ന് ജനത ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. അതിനു ശേഷം കച്ചേരിപ്പടി ആശിർ ഭവനിലെത്തി കെആർഎൽസിസി എക്സിക്യൂട്ടീവ് യോഗത്തിലെത്തി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് കൗൺസിൽ ജനറൽ സെക്രട്ടറി ബിഷപ്പ് നിൽവർസ്റ്റർ പുനുമുത്തേലിനെയും ഫാ. തോമസ് തറയിലിനെയും വൈസ് പ്രസിഡന്റ്‌ ജോസഫ് ജൂഡിനെയും സന്ദർശിച്ച് പിന്തുണ തേടി. ടി ജെ വിനോദ് എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു. അപ്രതീക്ഷിതമായി കുഴഞ്ഞുവീണ് മരിച്ച നോർത്ത് മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകനായ ബെയ്ഡൻവർഗീസിന്റെ ഭൗതിക ശരീരം സൺറൈസ് ഹോസ്പിറ്റലിൽ എത്തി സന്ദർശിച്ചു. തുടർന്ന് ടോക്കെച്ച് സ്കൂൾ സന്ദർശിച്ചു. പിന്നീട് പൊന്നുരുന്നി പള്ളിപ്പടി പള്ളിയിലെത്തി വിശ്വാസികളോട് വോട്ടഭ്യർഥിച്ചു. അതിനുശേഷം സ്ഥാനാർഥി പര്യടനം തൃക്കാക്കര മണ്ഡലത്തിലായിരുന്നു. കാക്കനാട് വെച്ച് നടന്ന സിഎംപി തൃക്കാക്കര നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തു. പിന്നീട് വാഴക്കാല ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി.

Related posts

Leave a Comment