തീക്ഷ്ണത നിറഞ്ഞ വാക്കുകളും ഉറച്ച മനസ്സുമായി കെഎസ്‌യു വേദികളിൽ നിറ സാന്നിധ്യമായിരുന്നു ത്രേസ്യാമ്മ ; സമരമുഖങ്ങളിൽ അഗ്നി വിതച്ച ആദ്യ വനിതാ ജില്ലാ പ്രസിഡന്റ് യാത്രയായി

കഴിഞ്ഞ ദിവസം വിടപറഞ്ഞ കെ എസ് ത്രേസ്യാമ്മ അറുപതുകളിലെ വിദ്യാർത്ഥിപക്ഷ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നു. സംസ്ഥാനത്തെ കെ എസ് യു വിന്റെ ആദ്യ വനിതാ ജില്ലാ പ്രസിഡന്റ് ആയിരുന്നു.സ്കൂൾ കാലഘട്ടത്തിലാണ് ത്രേസ്യാമ്മ കേരള വിദ്യാർത്ഥി യൂണിയന്റെ ദീപശിഖാങ്കിതമായ നീല പതാകയുമേന്തി രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്.ഒമ്പതാംക്ലാസ് വിദ്യാർഥിയായിരിക്കെ ആണ് കോഴിക്കോട് ജില്ലാ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്.1959 മുതൽ കെഎസ്‌യു വിന്റെ സമരമുഖങ്ങളിലെ നിറസാന്നിധ്യമായിരുന്നു ത്രേസ്യാമ്മ.വിമോചനസമരകാലത്ത് പോലീസിന്റെ തേർവാഴ്ചകളോട് പടപൊരുതിയ അവർ വ്യത്യസ്ത നിറഞ്ഞ പ്രസംഗ ശൈലിയും മികവാർന്ന സംഘടനാ പാടവവും കൊണ്ട് എല്ലാവരുടെയും പ്രിയങ്കരിയായി.കെഎസ്‌യു വിന്റെ ക്യാമ്പിൽ നിന്നും ത്രേസ്യാമ്മയുടെ പ്രസംഗം കേട്ട വയലാർ രവിയാണ് അവരെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.തീക്ഷ്ണത നിറഞ്ഞ വാക്കുകളും ഉറച്ച മനസ്സുമായി കെഎസ്‌യു വേദികളിൽ നിറ സാന്നിധ്യമായിരുന്നു.ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കെ എസ് യു വിന് കരുത്ത് പകരുന്നതിൽ മുന്നിൽ നിന്ന മുഖമായിരുന്നു ത്രേസ്യാമ്മയുടെത്.വിമോചനസമരകാലത്ത് അനവധി പോലീസ് മർദ്ദനങ്ങൾക്ക് ത്രേസ്യാമ്മ ഇരയായിട്ടുണ്ട്. സമരമുഖങ്ങളിൽ അഗ്നി വിതച്ച പ്രവർത്തന ശൈലിയായിരുന്നു അവരുടേത്.

വിവാഹശേഷം കോഴിക്കോട് നിന്ന് കോട്ടയം ജില്ലയിലെ മണിമലയിലേക്ക് താമസം മാറിയ ത്രേസ്യാമ്മ പിന്നീട് സ്കൂൾ അധ്യാപികയായി. വിവാഹശേഷം രാഷ്ട്രീയത്തോട് വിടപറഞ്ഞുവെങ്കിലും മരണംവരെയും തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു അവരുടേത്.തന്റെ മക്കളെയും കെഎസ്‌യു വിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുവാൻ ശ്രമിച്ചിരുന്നു. മകൾ ബിന്ദു കോട്ടയം ബസേലിയസ് കോളജിലെ യൂണിയൻ വൈസ് ചെയർമാൻ ആയിരുന്നു. മൂത്ത മകൻ ബിനു പ്രസംഗ കലയിൽ പ്രാവീണ്യം നേടി എഴുപത്തിരണ്ട് മണിക്കൂർ തുടർച്ചയായി പ്രസംഗിച്ചു ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചിരുന്നു.ഇളയമകൻ ടിറ്റു ബിസിനസുമായി മണിമലയിൽ തന്നെയാണ്.

Related posts

Leave a Comment