മൂന്നിരട്ടി വില അധികം നൽകി പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്: കെകെ. ശൈലജ

തിരുവനന്തപുരം: കൊവിഡിന്റെ ആദ്യഘട്ടത്തിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയതു മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശ പ്രകാരമാണെന്ന് മുൻ ആരോ​ഗ്യമന്ത്രി കെ.കെ. ശൈലജ. മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്തായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിക്കുന്നു. എന്നാൽ മന്ത്രിസഭ പോലും അറിയാതെ ഇത്രയും ഉയർന്ന വിലയ്ക്ക് കിറ്റ് വാങ്ങിയത് വലിയ വിവാദമായിരുന്നു.
മാർക്കറ്റിൽ സുരക്ഷ ഉപകരങ്ങൾക്ക് ക്ഷാമമുള്ള സമയത്താണ് മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്. അന്വേഷിച്ചപ്പോൾ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് തരാൻ ഒരു കമ്പനി തയ്യാറായി. വില നോക്കാതെ പരമാവധി ഉപകരണങ്ങൾ സംഭരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു എന്നും കെ കെ ശൈലജ പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ട്. പിന്നീടാണ് അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ വിശദീകരിച്ചു. കൊവിഡ് മറയാക്കി വലിയ അഴിമതി നടന്നു എന്ന ആരോപണങ്ങളോട് ആദ്യമായാണ് മുൻ ആരോഗ്യമന്ത്രി പ്രതികരിക്കുന്നത്. കോടികളുടെ അഴിമതിയാണ് കോവിഡിന്റെ മറവിൽ മുൻ സർക്കാർ നടത്തിയത്.

Related posts

Leave a Comment