Idukki
അടിമാലിയിൽ വിനോദസഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ക്ക് മരിച്ചു
ഇടുക്കി: അടിമാലിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര്‍ക്ക് മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമാണ് സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തൻവിക് (1 വയസ്), ഗുണശേഖരൻ (70) തുടങ്ങിയവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്
Idukki
കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു
ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. രാഹുൽ രാജിൻ്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് ഡോ മനോജ് പണം സ്വീകരിച്ചതെന്ന് വിജിലൻസ് പറയുന്നു. കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട ഡോ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടിക്ക് സ്റ്റേ വാങ്ങിയിരുന്നു. ഇന്ന് തിരികെ സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
Death
തൊടുപുഴയില്‍ ജില്ലാ ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി 40കാരന്‍ ജീവനൊടുക്കി
തൊടുപുഴ: ജില്ലാ ആശുപത്രിയുടെ മെയില്‍ വാര്‍ഡില്‍ ചൊവ്വാഴ്ച്ച അഡ്മിറ്റായ രോഗി ജീവനൊടുക്കി. ഇടവെട്ടി ശാരദക്കവല പുറംകോട്ടില്‍ സജീവാണ് (40) ജീവനൊടുക്കിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം മെയില്‍ വാര്‍ഡിന്റെ സ്റ്റെപ്പില്‍ നിന്നും എടുത്ത് ചാടുകയായിരുന്നു.
പരിക്കേറ്റ സജീവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
Idukki
മൂന്നാറിൽ ഒറ്റക്കൊമ്പന്റെ ആക്രമണം; 2 പേർക്ക് പരിക്ക്
ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. രാജീവ് ഗാന്ധി നഗര്‍ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അഴകമ്മയുടെ നില ഗുരുതരമാണ്. അഴകമ്മയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോയെ ആയിരുന്നു സംഭവം. തൊഴിലാളികള്‍ പ്ലാന്റില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും കുത്തുകയും ചെയ്തതിനെ തുടര്‍ന്ന് തലയ്ക്കും കാലിനും പരുക്കേറ്റ അഴകമ്മയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. മേഖലയില്‍ പ്രതിഷേധം ശക്തമാണ്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login