കോൺഗ്രസ് പ്രവാസി സംഘടനയുടെ ഉന്നതാധികാര സമിതിയിലേക്ക് സൗദിയിൽ നിന്നും മൂന്നു പേർ

റിയാദ് : കോൺഗ്രസ് പ്രവാസി സംഘടനയായ ഒഐസിസി , ഇൻകാസ്  കൂട്ടായ്മകളെ ജിസിസി രാജ്യങ്ങളിൽ ശക്തിപ്പെടുത്താൻ ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ളയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയിലേക്ക് കൺവീനർമാരായി സൗദിയിൽ നിന്നും കുഞ്ഞി കുമ്പള , ബിജു കല്ലുമലയിൽ, അഹമ്മദ് പുളിക്കൻ എന്നിവരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി നാമനിർദ്ദേശം ചെയ്തു.

നിലവിൽ കുഞ്ഞി കുമ്പള സെൻട്രൽ (റിയാദ്) റീജിയൻ അധ്യക്ഷനായും , ബിജു കല്ലുമല കിഴക്കൻ റീജിയൻ  അധ്യക്ഷനായും , അഹമ്മദ് പുളിക്കൽ മുൻ കെ പി സി സി എക്സികുട്ടീവ് മെമ്പറും ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രെസിഡന്റായും  പ്രവർത്തിച്ചു വരികയാണ് .

സൗദിക്ക് പുറമെ യു എ ഇ , ഖത്തർ, ബഹ്‌റൈൻ , ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലിൽ നിന്നും കൺവീനർമാരെയും നിയമിച്ചിട്ടുണ്ട്. അതാത്‌ രാജ്യങ്ങളിലുള്ള സംഘടനാ പ്രവർത്തനങ്ങൾക്കു കൺവീനർമാർ ഒരുമിച്ചു നേതൃത്വം നൽകും .

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന മൂവരും പ്രവാസം സ്വീകരിച്ചത് മുതൽ, തങ്ങളുടെ മേഖലയിൽ കോൺഗ്രസ് പ്രവാസി സംഘടനാ രൂപീകരണത്തിനും പ്രവർത്തനത്തിനും നേതൃത്വം നൽകിയവരായാണ്. രമേഷ് ചെന്നിത്തല കെ പി സി സി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് എല്ലാവരെയും ഒന്നിച്ചു ചേർത്ത് ഒഐസിസി എന്ന പോഷക സംഘടനാ രൂപീകരിക്കുന്നത്. രൂപീകരണം മുതൽ സംഘടനയ്ക്ക് ശക്തമായ നേതൃത്വം നൽകിയ മൂവർക്കും ലഭിച്ച നിയമനത്തിലൂടെ , പ്രവാസി കോൺഗ്രസ് പ്രവർത്തകരെ കെ പി സി സി അംഗീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രവർത്തകർ. 

Related posts

Leave a Comment