അമേരിക്കയില്‍ ട്രെയിന്‍ പാളം തെറ്റി മൂന്ന് മരണം ; നിരവധി പേര്‍ക്ക് പരിക്കേറ്റു

യുഎസിൽ ആംട്രക് ട്രെയിൻ പാളംതെറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. സിയാറ്റിലിൽ നിന്ന്​ ചിക്കാഗോയിലേക്ക്​ പോകുകയായിരുന്ന ട്രെയിനാണ് ഉത്തര​ മൊണ്ടാനയിലെ വെച്ച്‌​ പാളംതെറ്റിയത്. 147 യാത്രക്കാരും 13 ജീവനക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. പാളം തെറ്റി തെന്നിമാറിയ കോച്ചുകളിൽ നിന്ന് യാത്രക്കാരുടെ ബാഗുകളും മറ്റും പുറത്തുവീണ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തിൽ മൂന്ന്​ പേർ മരിച്ചതായി ലിബർട്ടി കൗണ്ടി ഷെരീഫിൻറെ ഓഫീസാണ് സ്ഥിരീകരിച്ചത്. അപകട കാരണം വ്യക്തമ​ല്ല.

Related posts

Leave a Comment