Connect with us
48 birthday
top banner (1)

National

ബാത്ത്റൂമിനുള്ളില്‍ വിഷവായു ശ്വസിച്ച് മൂന്ന് മരണം

Avatar

Published

on

പുതുച്ചേരി: ബാത്ത്റൂമിനുള്ളില്‍ വിഷവായു ശ്വസിച്ച് മൂന്ന് മരണം. അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച രണ്ടുപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെ 72 വയസുള്ള ശെന്താമരൈ എന്ന സ്ത്രീ കുഴഞ്ഞുവീണു. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകള്‍ കാമാക്ഷിയും വിഷബാധ ശ്വസിച്ച് അബോധാവസ്ഥയിലായി. തുടര്‍ന്ന് ശബ്ദം കേട്ട് വീടിന് പുറത്തുണ്ടായിരുന്ന പെണ്‍കുട്ടിയും ഓടിയെത്തി. കുഴഞ്ഞുവീണ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു. മരിച്ച കുട്ടിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Advertisement
inner ad

റെഡ്ഡിപാളയം, പുതുനഗര്‍ മേഖലകളിലെ മുഴുവന്‍ മാന്‍ഹോളുകളും തുറന്ന് പരിശോധിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും വൃദ്ധരായ ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. ലൗഡ്സ്പീക്കറുകളിലൂടെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടിരിക്കുകയാണ്. വീടിനുള്ളില്‍ ഇരിക്കുന്നവരോട് മാസ്‌ക് ധരിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

സ്ഥലത്ത് ഉടന്‍തന്നെ മെഡിക്കല്‍ ക്യാമ്പ് സജ്ജീകരിച്ച് എല്ലാവര്‍ക്കും ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി അത്യാവശ്യ ചികിത്സ നല്‍കിത്തുടങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിന്റെ ഞെട്ടലിലാണ് സ്ഥലത്തെ താമസക്കാര്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ തന്നെ വലിയ ആശങ്കയാണ് പ്രദേശത്ത് ഉയരുന്നത്

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

National

ബഹുനില കെട്ടിടത്തില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍ ചിത്രീകരണം: യുവതിയും സുഹൃത്തും അറസ്റ്റില്‍

Published

on

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ബഹുനില കെട്ടിടത്തില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍ ചിത്രീകരിച്ച യുവതിയും സുഹൃത്തും അറസ്റ്റില്‍. പുണെ സ്വദേശിനി മിനാക്ഷി സാലുങ്കെ (23), ആണ്‍ സുഹൃത്തായ മിഹിര്‍ ഗാന്ധി (27) എന്നിവരെ ഭാരതി വിദ്യാപീഠ് പൊലീസാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. റീല്‍ ചിത്രീകരിച്ച മൂന്നാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് ആണ്‍ സുഹൃത്തിന്റെ കൈയില്‍ യുവതി അപകടകരമായി തൂങ്ങി നില്‍ക്കുന്നതാണ് റീല്‍. കൈയില്‍ പിടിച്ച് യുവതി ആടുന്നതും സുഹൃത്തായ മറ്റൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകള്‍ നിറഞ്ഞ സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് സംഘം റീല്‍സ് ചിത്രീകരണത്തില്‍ ഏര്‍പ്പെട്ടത്. സുരക്ഷാ മുന്‍കരുതലില്ലാതെ അപകടകരമായ നിലയില്‍ റീല്‍ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.

Advertisement
inner ad

പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജീവന് ഭീഷണിയായി അപകടകരമായ പ്രവൃത്തി ചെയ്‌തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ‘വിഡിയോ ശ്രദ്ധയില്‍പെട്ടതിനു പിന്നാലെ തന്നെ അന്വേഷണം ആരംഭിക്കുകയും അവരെ കണ്ടെത്തുകയും ചെയ്തു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്’ -സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദശരഥ് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

മ്യാൻമർ-തായ്‌ലൻഡ് വ്യാജ റിക്രൂട്ട്മെന്റ്; ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുളള യുവതീയുവാക്കളെ ലക്ഷ്യം വച്ച് മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റുകൾ വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനങ്ങൾ നൽകി ഇന്ത്യൻ പൗരന്മാരെ ഇരകളാകുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ഇന്ത്യയിൽ നിന്നും മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്തതിന് ശേഷം തായ്‌ലൻഡ് വഴി മ്യാവഡിക്ക് തെക്ക് ഭാഗത്തുള്ള എച്ച്‌പാ ലു പ്രദേശത്തേയ്ക്ക് കടത്തിയ സംഭവങ്ങളാണ് ഈ അടുത്ത് റിപ്പോർട്ട് ചെയ്തത്.

മേൽപ്പറഞ്ഞ രാജ്യങ്ങളിലേയ്ക്ക് തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കുന്നവർ ബന്ധപ്പെട്ട ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് റിക്രൂട്ട്മെന്റിന്റെ ആധികാരികത ഉറപ്പാക്കേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിലൂടെയോ പ്രചരിക്കുന്ന തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഏത് അന്വേഷണത്തിനും യാംഗൂണിലെ ഇന്ത്യൻ എംബസിയുമായി cons.yangon@mea.gov.in എന്ന ഇമെയിൽ വഴിയും മൊബൈൽ നമ്പർ +9595419602 (WhatsApp/Viber/Signal) വഴിയും ബന്ധപ്പെടാവുന്നതാണ്. വിദേശ തൊഴിൽതട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ നോർക്ക റൂട്ട്സ്, കേന്ദ്ര വിദേശകാര്യമന്ത്രാലയം, കേരളാ പോലീസ് എന്നിവയുടെ സംയുക്ത സംവിധാനമായ ഓപ്പറേഷൻ ശുഭയാത്രായിൽ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും അറിയിക്കാം.

Advertisement
inner ad
Continue Reading

Featured

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ

Published

on

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ഡൽഹി ഹൈക്കോടതി. മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷമാണ് ജാമ്യ ഉത്തരവിന് താത്ക്കാലിക സ്റ്റേ വന്നത്.

ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. റൗസ് അവന്യൂകോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയിലായിരുന്നു ജാമ്യം അനുവദിച്ചത്. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോടതി അടിയന്തരമായി വാദം കേൾക്കും. ഹർജി പരിഗണിക്കുന്നതു വരെയാണു ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured