മുത്തങ്ങയില്‍ നാലര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍


മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ നാലര കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റില്‍ എക്സൈസ് ചെക്‌പോസ്റ്റ് ഇന്‍സ്പെക്ടര്‍ വി ആര്‍ ജനാര്‍ദ്ദനനും സംഘവും നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന നാലര കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ കോഴിക്കോട് ഫറോക്ക് കോട്ടപ്പാടം കാഞ്ഞിരത്തില്‍ അല്‍ത്താഫ് (24), മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ഉള്ളാടന്‍ വീട്ടില്‍ അഫ്‌ലാഹ്‌ (25), കോഴിക്കോട് ഫറോക്ക് രാമനാട്ടുകര വെള്ളാശേരി താഴെ മാളിയേക്കല്‍ വീട്ടില്‍ അഫ്നാസ്(23)എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ കെ.എല്‍ 52 ക്യു 4170 സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. മലപ്പുറം, കോഴിക്കോട് ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നത്തിനായി കൊണ്ടുപോകുന്നതായാണ് ചോദ്യം ചെയ്തതില്‍ അറിവായത് . കാറിന്റെ ബോണറ്റിന്റെ അടിയില്‍ ആയി ഒളിപ്പിച്ചു വച്ച നിലയില്‍ ആണ് കണ്ടത്. ഗഞ്ചാവ് രണ്ടര ലക്ഷം രൂപ വിലവരുന്നതാണ്. പ്രിവന്റീവ് ഓഫീസര്‍മാരായ പി.ഷാജി, സജീവന്‍ തരീപ്പ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ചന്തു, അനില്‍കുമാര്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment